ഹോട്ടലുകളുടെ പ്രവർത്തന നിയന്ത്രണം നീക്കണമെന്ന്​ മുസ്​ലിംലീഗ്

കാസർകോട്: ജില്ലയിലെ ഹോട്ടലുകൾക്കും ഭക്ഷണ ശാലകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും രാത്രി ഒമ്പതിനു ശേഷമുള്ള പ്രവർത്തനവിലക്ക് ഒഴിവാക്കണമെന്ന് മുസ്​ലിം ലീഗ് ജില്ല ജനറൽ എ. അബ്​ദുറഹ്മാൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മറ്റു നഗരങ്ങളിലൊന്നുമില്ലാത്ത നിയന്ത്രണങ്ങളാണ് ജില്ല ആസ്ഥാനമായ കാസർകോട് നഗരത്തിലടക്കം ഇപ്പോഴും തുടരുന്നത്. രാത്രി നഗരത്തിലെത്തുന്ന യാത്രക്കാരും ലോഡ്ജുകളിലും മറ്റും താമസിക്കുന്ന സർക്കാർ ജോലിക്കാരടക്കമുള്ള തൊഴിലാളികളും രാത്രിഭക്ഷണത്തിനായി അലയുന്നത് നഗരത്തിലെ നിത്യക്കാഴ്ചയാണ്. നിർത്തിവെച്ച ട്രെയിൻ സർവിസുകളും അന്തർസംസ്ഥാന ബസ് സർവിസുകളടക്കം പുനരാരംഭിക്കുകയും ചെയ്തതോടെ നഗരങ്ങളിൽ രാത്രികാലങ്ങളിലും യാത്രക്കാരെത്തുന്നുണ്ട്. രാത്രി ഒമ്പതിനുമു​േമ്പ ഹോട്ടലുകൾ അടക്കേണ്ടതിനാൽ അതിനും മണിക്കൂറുകൾക്കുമുമ്പ്​ ഭക്ഷണവിതരണം നിർത്തിവെക്കേണ്ടിവരുകയാണ്. ദേശീയപാതയിലടക്കം പ്രവർത്തിച്ചുവന്നിരുന്ന തട്ടുകടകളിലെ പ്രധാന കച്ചവടം രാത്രികാലങ്ങളിലാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗംകൂടിയാണ് ഇത്തരം ഭക്ഷണശാലകൾ. അവയൊന്നും പ്രവർത്തിക്കാനാവാത്തതിനാൽ കുടുംബങ്ങളും തൊഴിലാളികളും പട്ടിണിയിലാണ്. നേര​േത്ത ഉറങ്ങുന്ന കാസർകോട് നഗരത്തെ കൂടുതൽ ഇരുട്ടിലാക്കുന്ന നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയേ തീരൂ. കോവിഡി​ൻെറ പേരിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്ന ജില്ല ഭരണകൂടം സംഘടിപ്പിക്കുന്ന പല പരിപാടികളിലും നിയന്ത്രണങ്ങൾ പാലിക്കുന്നില്ല എന്നതാണ് സത്യം. നഗരങ്ങളിലെ ഇരുട്ടകറ്റാനും ആവശ്യമുള്ളവർക്ക് രാത്രിഭക്ഷണം ലഭ്യമാക്കാനും ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും വ്യാപാരസ്ഥാപനങ്ങളുടെയും കാര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കുകയോ കൂടുതൽ സമയം പ്രവർത്തിക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്നും അബ്​ദുറഹ്​മാൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT