കരിന്തളത്ത് സി പി .എം.പ്രവർത്തകന് വെട്ടേറ്റു.കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കീഴ്മാലയിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റു. കൊല്ലമ്പാറ പയ്യങ്കുളത്തെ പൊക്ക​ൻെറ മകൻ എൻ. അജേഷിനാണ് വെ​ട്ടേറ്റത്. സംഭവത്തിൽ കീഴ്മാലയിലെ കോൺഗ്രസ് പ്രവർരത്തകൻ രത്നാകരനെ നീലേശ്വരം പൊലീസ് അറസ്​റ്റ്​ ചെയ്തു പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിന്ന് മൽസരിച്ച് വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി ടി.എസ്. ബിന്ദുവി​ൻെറ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്ത അജേഷിനെ രത്നാകരൻ കത്തി കൊണ്ട് കൈക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.പരിക്കേറ്റ അജേഷിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് ഒരു സംഘം സി.പി.എം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകൻ രത്നാകര​ൻെറ വീട് ആക്രമിച്ചതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT