കരിപ്പോടി പാടത്ത്​ പച്ചക്കറി കൃഷിക്ക്‌ തുടക്കം

ഉദുമ: കരിപ്പോടിയിലെ ഒരേക്കർ പാടത്ത് പാലക്കുന്ന് റിയൽ ഫ്രണ്ട്‌സ് ക്ലബ് വിപുലമായ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. പഴയകാല കർഷകൻ കുമാരേട്ടൻ ഉദ്ഘാടനം ചെയ്തു. വിവിധയിനം പയർവർഗങ്ങളോടൊപ്പം ചീര, വെണ്ട, കുമ്പളം, പയർ, വെള്ളരി, കക്കിരി, വഴുതിന, കൈപ്പക്ക തുടങ്ങിയ പച്ചക്കറി കൃഷിക്കാണ് പാടത്ത് തുടക്കമിട്ടത്. സതീശൻ, ഗുരുമൂർത്തി, രാഹുൽ, അരുൺ, നാരായണൻ, ശരത് എന്നിവർ നേതൃത്വം നൽകി. ഈ കൂട്ടായ്മ ഏതാനും മാസം മുമ്പ്​ നെൽകൃഷി വിളവെടുപ്പ് വിജയകരമായി പൂർത്തിയാക്കിയ അതേ പാടത്താണ് പച്ചക്കറി കൃഷിയും നടത്തുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT