കളഞ്ഞുകിട്ടിയ പഴ്സി​െൻറ ഉടമസ്ഥനെ കണ്ടെത്തി കലാകാരൻ

കളഞ്ഞുകിട്ടിയ പഴ്സി​ൻെറ ഉടമസ്ഥനെ കണ്ടെത്തി കലാകാരൻ ഉദുമ: വഴിയാത്രക്കിടെ റോഡിൽനിന്ന് കളഞ്ഞുകിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് ഉടമസ്ഥനെ കണ്ടെത്തി നൽകി കലാകാരൻ മാതൃകയായി. ചൊവ്വാഴ്ച രാവിലെ ഇരുചക്ര വാഹന യാത്രക്കിടെയാണ് മാലാംകുന്നിലെ മർച്ചൻറ്​ നേവി ജീവനക്കാരൻ മുഹമ്മദ്‌ സാദിഖിന് മൂന്ന് എ.ടി.എം കാർഡും ആധാർകാർഡും പണവും മറ്റു വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് നഷ്​ടപ്പെട്ടത്. കലാകാരൻ ഹരി ശിൽപിക്കാണ് വാഹന യാത്രക്കിടെ പഴ്സ് കളഞ്ഞുകിട്ടിയത്. ഉടമസ്ഥനെ കണ്ടെത്തി ബേക്കൽ പൊലീസി​ൻെറ സാന്നിധ്യത്തിൽ പഴ്സ് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT