എട്ടോളം വാർഡുകളിൽ ഭൂരിപക്ഷം അമ്പതിൽ താഴെ; നഗരസഭയിൽ ഇരു മുന്നണികളും ബലാബലത്തിൽ

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പി​ൻെറ വോ​ട്ടെടുപ്പ്​ തിങ്കളാഴ്​ച​ നടക്കാനിരിക്കെ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. 16ൽ 13 പുതിയ സ്ഥാനാർഥികളെ കണ്ടെത്തിയാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ ടി.കെ. സുമയ്യ മാത്രമാണ് വീണ്ടും മത്സരിക്കുന്നത്​. ഇതുകൂടാതെ മറിയം 2010ൽ മത്സരിച്ച് വിജയിച്ചിരുന്നു. അതുപോലെ സി.എച്ച്. സുബൈദയും 2000-2005 ഭരണ കാലയളവിൽ ലീഗ്​ കൗൺസിലറായിരുന്നു. 16 കൗൺസിലർമാരിൽ ഒമ്പത്​ സ്ത്രീകളും ഏഴ്​ പുരുഷന്മാരുമാണ്. സ്ത്രീകളിൽ മുപ്പതിനു താഴെ വയസ്സുള്ള മൂന്ന് പേരുണ്ട്. 39ാം വാർഡിൽ മത്സരിക്കുന്ന ബി.എ. ആയിശ ഇംഗ്ലീഷ് ബിരുദധാരിയും മോണ്ടിസോറി സ്കൂൾ അധ്യാപികയുമാണ്. എൽ.ഡി.എഫിൽ 13 സി.പി.എം സ്വതന്ത്രമാരും രണ്ട് എല്‍.ഡി.എഫ് സ്വതന്ത്രമാരുമാണ് മത്സരരംഗത്തുള്ളത്. പാര്‍ട്ടി ചിഹ്നത്തില്‍ 19 പേര്‍ മത്സരിക്കുന്നുണ്ട്. ഐ.എന്‍.എല്‍ 6 സീറ്റിലും സി.പി.ഐ, എല്‍.ജെ.ഡി, കേരള കോണ്‍ഗ്രസ് എം എന്നീ പാര്‍ട്ടികള്‍ ഓരോ സ്ഥാനാർഥികളെയുമാണ് മത്സരിപ്പിക്കുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ എട്ട് വാർഡുകളിലാണ് 50 വോട്ടിൽ താഴെ ഭൂരിപക്ഷമുള്ളത്. കുശാൽ നഗർ, പട്ടാക്കൽ, മുറിയനാവി, ആറങ്ങാടി, പടന്നക്കാട്, നിലാങ്കര, മധുരങ്കൈ, കാഞ്ഞങ്ങാട് സൗത്ത് തുടങ്ങിയവയാണ്​ അവ. ഇതിൽ നാല് വാർഡുകളിൽ യു.ഡി.എഫും നാല് വാർഡുകളിൽ എൽ.ഡി.എഫുമാണ് വിജയിച്ചത്. 2015ൽ സന്തോഷ് കുശാൽ നഗർ വിജയിച്ചത് നറുക്കെടുപ്പിലൂടെയായിരുന്നു. പട്ടാക്കൽ വാർഡിൽ നിന്ന് യു.ഡി.എഫി​ൻെറ ഹസൈനാർ കല്ലൂരാവിയാണ് ഏറ്റവും ചെറിയ വോട്ടിന് ജയിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലമാണ് പട്ടാക്കലിലേത്. 2300 വോട്ടർമാരാണ് ഇവിടെയുള്ളത്. പാർട്ടി ശക്തി കേന്ദ്രങ്ങളിലെ വിമതരാണ്​ ഇരു മുന്നണികൾക്കും തലവേദനയാകുന്നത്. സി.പി.എം ശക്തി കേന്ദ്രമായ അതിയാമ്പൂരിലും ആവിക്കരയിലുമുള്ള വിമതർ പാർട്ടിയെ കുഴക്കുന്നുണ്ട്. ചെയർപേഴ്സൻ സ്ഥാനാർഥിയായ കെ.വി. സുജാത ടീച്ചർക്കെതിരെയാണ് കോൺഗ്രസ് പിന്തുണയോടു കൂടി മുൻ അതിയാമ്പൂർ കൗൺസിലർ കൂടിയായ പി. ലീല മത്സരിക്കുന്നത്. ലീഗി​ൻെറ ശക്തി കേന്ദ്രങ്ങളായ ആറങ്ങാടിയിലും ബാവ നഗറിലുമാണ് റെബലുകളുള്ളത്. ആറങ്ങാടിയിൽ ലീഗി​ൻെറ സ്ഥാനാർഥിക്കെതിരെ ലീഗ് നേതാവും ബാങ്ക് ഡയറക്ടുമായ ഇസ്മയിലാണ് മത്സരിക്കുന്നത്. ബാവ നഗറിൽ ലീഗ് മണ്ഡലം നേതാവ് ഇബ്രാഹിമാണ് മത്സരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT