'ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം ഇരുമുന്നണികളും ഏറ്റെടുക്കണം'

കാസർകോട്: തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുന്നത് തടയാനുള്ള ഉത്തരവാദിത്തം യു.ഡി.എഫും എൽ.ഡി.എഫും ഏറ്റെടുക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ മജീദ് ഫൈസി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിലെവിടെയും ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള വോട്ട് ബാങ്ക് ഇരുമുന്നണികൾക്കുമുണ്ട്. അതവർ ഉപയോഗപ്പെടുത്തുന്നില്ലെന്നു മാത്രമല്ല, രഹസ്യധാരണയിലേർപ്പെട്ട് ബി.ജെ.പിയെ വളർത്തുകയും ചെയ്യുന്നു. ജില്ല പ്രസിഡൻറ്​ എൻ.യു. അബ്​ദുസ്സലാം, ജനറൽ സെക്രട്ടറി ഖാദർ അറഫ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT