മൊഗ്രാലിൽ റേഷൻ കടയിൽ തീപിടിത്തം

കുമ്പള: . അരിസാധനങ്ങളും കിറ്റുകളും ഫർണിച്ചറുകളും ഉൾപ്പെടെ കത്തി നശിച്ചു. മൊഗ്രാൽ ചളിയങ്കോട് പള്ളിക്ക് സമീപം പെർവാട്ടെ കൃഷ്ണൻ നടത്തുന്ന നാൽപത്തിയഞ്ചാം നമ്പർ കടയിലാണ് ചൊവ്വാഴ്ച പുലർച്ച മൂന്നു മണിയോടെ തീപിടിത്തമുണ്ടായത്. ആ വഴി വന്ന ആരോ പുക ഉയരുന്നതുകണ്ട് നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫയർഫോഴ്സും എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. സപ്ലൈ ഓഫിസ് ഉദ്യോഗസ്​ഥരുടെ നേതൃത്വത്തിൽ നഷ്​ടം കണക്കാക്കി.നാട്ടുകാരുടെയും പൊലീസ്, അഗ്​നിശമന ഉദ്യോഗസ്ഥരുടെയും സമയോചിത ഇടപെടൽ സമീപത്തെ കടകളിലേക്ക് തീപടരുന്നത് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT