യു.ഡി.എഫ് സ്​ഥാനാർഥികളെ വിജയിപ്പിക്കണം -ഹാദി തങ്ങൾ അൽ മശ്ഹൂർ

കാഞ്ഞങ്ങാട്​: സി.പി.എമ്മി​ൻെറ അക്രമരാഷ്​ട്രീയവും ബി.ജെ.പിയുടെ ഫാഷിസവും അവസാനിപ്പിക്കാൻ യു.ഡി.എഫ് സ്​ഥാനാർഥികളെ വിജയപ്പിക്കേണ്ടത് വോട്ടർമാരുടെ കടമയാണെന്ന് മുസ്​ലിം ലീഗ് നേതാവ് ഹാദി തങ്ങൾ അൽ മശ്ഹൂർ മൊഗ്രാൽ പറഞ്ഞു. ത്രിതല പഞ്ചായത്ത് ഭരണസാരഥ്യം യു.ഡി.എഫി​ൻെറ കൈകളിലെത്താൻ ഐക്യ ജനാധിപത്യ മുന്നണിയുടെ മുഴുവൻ സ്​ഥാനാർഥികളുടെയും വിജയത്തിനായി പൊരുതണമെന്നും ഹാദി തങ്ങൾ പറഞ്ഞു. അജാനൂർ പഞ്ചായത്ത് 17ാം വാർഡ് യു.ഡി.എഫ് സ്​ഥാനാർഥി കെ.രവീന്ദ്ര​ൻെറ തെരഞ്ഞെടുപ്പ് പ്രചാരണത്തി​ൻെറ ഭാഗമായി അജാനൂർ കടപ്പുറം പാലായിൽ സംഘടിപ്പിച്ച കുടുംബയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർഡ് യു.ഡി.എഫ് ചെയർമാൻ പി.പി. കുഞ്ഞബ്​ദുല്ല അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് ദേശീയ കൗൺസിൽ അംഗം എ. ഹമീദ് ഹാജി ആമുഖ പ്രഭാഷണം നടത്തി. 17,15 വാർഡ് യു.ഡി.എഫ് സ്​ഥാനാർഥികളായ കെ. രവീന്ദ്രൻ, സി.പി. അബ്​ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു. എ.പി. രാജൻ സ്വാഗതവും ആവിക്കൽ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT