മഞ്ചേശ്വരം പഞ്ചായത്ത്: ലീഗ് ഭരണത്തിന് തടസ്സമില്ലാതെ മഞ്ചേശ്വരം

മഞ്ചേശ്വരം: ഇടതുകേന്ദ്രമായിരുന്ന പഞ്ചായത്ത് ഇപ്പോൾ ലീഗി​ൻെറ ശക്തിദുർഗമാണ്. ബി.ജെ.പിയാണ് രണ്ടാമത്. ഒരുകാലത്ത് പഞ്ചായത്ത് അടക്കി ഭരിച്ചിരുന്ന ഇടതിന് നിലവിൽ ഒരഗം പോലും ഇല്ലാത്ത അവസ്ഥയാണ്. 1956ൽ കേരള സംസ്ഥാന രൂപവത്​കരണത്തെ തുടര്‍ന്ന് രൂപവത്​കരിച്ച പഞ്ചായത്തി‍ൻെറ ആദ്യ പ്രസിഡൻറ്​ കമ്യൂണിസ്​റ്റ്​ നേതാവായ എം. രാമപ്പ മാസ്​റ്റര്‍ ആയിരുന്നു (1963 - 1979). 21 വാർഡുകളുള്ള ഈ പഞ്ചായത്തിൽ 12 സീറ്റുമായി യു.ഡി.എഫാണ് ഭരണം കൈയാളുന്നത്. ഇത്തവണയും യു.ഡി.എഫിന് ഭരണനഷ്​ടം എതിരാളികൾ പോലും കരുതുന്നില്ല. ആറു സീറ്റിൽ നിന്നും എട്ടായി ഉയർത്തുമെന്ന് ബി.ജെ.പിയും നിലവിലെ പൂജ്യത്തിൽ നിന്നും രണ്ട് സീറ്റ് നേടുമെന്ന് ഇടതുപക്ഷവും പറയുന്നുണ്ട്​. ആകെയുള്ള ഒരു സീറ്റ് നിലനിർത്താൻ എസ്​.ഡി.പി.ഐ അരയും തലയും മുറുക്കി രംഗത്തുള്ളപ്പോൾ, ഏക സീറ്റ് നഷ്​ടപ്പെടുമെന്ന നിലയിലാണ് പി.ഡി.പി. നിലവിലെ ആറുസീറ്റിന് പുറമെ തൂമിനാട് (രണ്ട്), ഉദ്യാവർ ബയൽ (മൂന്ന്), ഉദ്യാവർ ഗുഡ്ഡെ (എട്ട്) എന്നിവയിൽ രണ്ടെണ്ണം പിടിക്കുമെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. അരിമല (10), കനില (11) എന്നീ വാർഡുകളിലാണ് ഇടതു പ്രതീക്ഷ. കഴിഞ്ഞ തവണ പി.ഡി.പി വിജയിച്ച ഉദ്യാവർ ഗുത്തുവിൽ (ആറ്) യു.ഡി.എഫ് പിന്തുണയോടെ വെൽഫെയർ പാർട്ടി മത്സരിക്കുന്നുണ്ട്. നിലവിലെ 12 സീറ്റ് നിലനിർത്തുന്നതോടൊപ്പം രണ്ട് സീറ്റ് കൂടി അധികം പിടിക്കാൻ സാധിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. സ്ഥിതിവിവര കണക്കുകൾ: വിസ്തീർണം: 24.4 ച.കി.മീ ജനസംഖ്യ: 32,097 പുരുഷന്മാർ: 10,412 സ്ത്രീകൾ 10,409 വാർഡുകൾ: 21 രൂപവത്​കൃതം: 1961 സീറ്റ് നില 2015: മുസ്​ലിം ലീഗ്: 10 കോൺഗ്രസ്: 2 ബി.ജെ.പി: 6 എസ്​.ഡി.പി.ഐ: 1 പി.ഡി.പി: 1 സ്വതന്ത്രർ: 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT