തിരിച്ചറിയൽ കാർഡ് വിതരണം

തൃക്കരിപ്പൂർ: വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ പുതുതായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ സമ്മതിദായകർക്കുള്ള തിരിച്ചറിയൽ കാർഡ്​ വിതരണം അഞ്ച്​, ഏഴ്​ തീയതികളിൽ നടക്കും. വാർഡ് ഒന്നുമുതൽ ഏഴുവരെയുള്ള വാർഡുകൾക്ക് അഞ്ചിന് രാവിലെ 11 മണി മുതൽ നാലുമണി വരെയും എട്ടുമുതൽ 13 വരെയുള്ള വാർഡുകൾക്ക് ഏഴിന് രാവിലെ 11 മണി മുതൽ നാലുവരെയും വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഓഫിസിൽ നിന്നും വിതരണം ചെയ്യും. പുതുതായി വോട്ടു ചേർത്ത വോട്ടർമാർ നേരിട്ടെത്തി തിരിച്ചറിയൽ കാർഡ് കൈപ്പറ്റണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT