പൊലീസുകാർക്ക്​ ഗ്രനേഡ്, വെടിവെപ്പ്​ പരിശീലനം

കാസർകോട്​: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് സുരക്ഷ ഏർപ്പെടുത്തുന്നതി​ൻെറയും ക്രമസമാധാന പാലനത്തി​ൻെറയും ഭാഗമായി ജില്ലയിലെ പൊലീസ്​ ഉദ്യോഗസ്ഥർക്കുള്ള ഗ്രനേഡ് ഫയറിങ്​, ടിയർഗ്യാസ് ഷെൽ ഫയറിങ്​ പരിശീലനം ആരംഭിച്ചു. ജില്ല സായുധ പൊലീസ് ക്യാമ്പ് ഗ്രൗണ്ടിൽ വ്യാഴാഴ്ച ആരംഭിച്ച പരിശീലനത്തിൽ സ്​റ്റേഷൻ ഹൗസ് ഓഫിസർമാരായ സി.ഐമാർ, എസ്.ഐമാർ തുടങ്ങിയവരായ പൊലീസ്​ ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കുന്നു. ക്രമസമാധാന പ്രശ്​നങ്ങൾ രൂക്ഷമായ സ്​ഥലങ്ങളിലാണ്​ ഇത്തരം ആയുധ പ്രയോഗങ്ങൾ വേണ്ടിവരുന്നത്​. പലയിടത്തും ഗ്രനേഡും ടിയർഗ്യാസും പൊട്ടാത്ത സ്​ഥിതിയും തോക്കുകൾ പ്രവർത്തിക്കാത്ത അവസ്​ഥകളും ഉണ്ടാകാറുണ്ട്​. ഇത്​ ഉപയോഗിക്കുന്നതിലെയോ പ്രയോഗിക്കുന്നതിലെയോ വീഴ്​ചയാണെന്നാണ്​ പറയപ്പെടുന്നത്​. ഇത്​ പരിഹരിക്കാനാണ്​ പരിശീലനം നൽകുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT