'ഇരട്ടക്കൊല ഡിവിഷനിൽ' കണ്ണീരുതിരുമോ

നാട്ടുപോര്​ -ജില്ല പഞ്ചായത്ത്​ പെരിയ ഡിവിഷൻ പിടിച്ചെടുക്കാൻ യു.ഡി.എഫ്​; നിലനിർത്താൻ എൽ.ഡി.എഫ്​ കാഞ്ഞങ്ങാട്: ഇരട്ടക്കൊലപാതകം ഉയർത്തിക്കാട്ടിയും അക്രമരാഷ്​ട്രീയം പ്രധാനപ്രചാരണായുധമാക്കിയും ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്തി ജില്ല പഞ്ചായത്ത് പെരിയ ഡിവിഷൻ പിടിച്ചെടുക്കാൻ യു.ഡി.എഫും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും വിദ്യാർഥി നേതാവിനെ രംഗത്തിറക്കിയും ഡിവിഷൻ നിലനിർത്താൻ എൽ.ഡി.എഫും കടുത്ത പോരാട്ടത്തിലേക്ക്. കഴിഞ്ഞതവണ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനാർഥിയായി പെരിയ ഡിവിഷനിൽനിന്ന്​ മത്സരിച്ച സി.പി.എമ്മിൻെറ ജില്ല കമ്മിറ്റി അംഗം കൂടിയായ വി.പി.പി. മുസ്തഫക്ക്​ ലഭിച്ച പതിനായിരത്തിലധികം വോട്ടിൻെറ ഭൂരിപക്ഷം മറികടക്കുകയെന്നത് ശ്രമകരമായ ദൗത്യമാണ്. പുല്ലൂർ പെരിയ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും ബേഡഡുക്ക പഞ്ചായത്തിലെ ഏഴ് വാർഡുകളും പള്ളിക്കര പഞ്ചായത്തിലെ പതിനാല് വാർഡുകളും ഉൾപ്പെടുന്നതാണ് ജില്ല പഞ്ചായത്ത് പെരിയ ഡിവിഷൻ. പുല്ലൂർ പെരിയയിലെ കല്ല്യോട്ട് ഉൾപ്പെടുന്ന പ്രദേശമായതിനാലും ഇരട്ടക്കൊലപാതകം നടന്ന പശ്ചാത്തലത്തിലും പെരിയ ഡിവിഷൻ സ്വന്തമാക്കുകയെന്നത് യു.ഡി.എഫിന് അഭിമാനപ്രശ്നം തന്നെയാണ്. എന്നാൽ, കൊലപാതകത്തിന് ശേഷം നടന്ന അക്രമപരമ്പരകളിൽപെട്ട നിർധനരും ഇതര രാഷ്​ട്രീയ പാർട്ടികളിൽപെട്ടവരും സത്യം തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തോടൊപ്പം നിൽക്കുമെന്നാണ് ഇടതി​ൻെറ പക്ഷം. ജില്ല പഞ്ചായത്തിൽ സംസ്​ഥാനത്തുതന്നെ ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥിനിയെയാണ്​ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്​. സി.പി.എം സ്​ഥാനാർഥിയായ ഫാത്തിമത്ത് ഷംന മുന്നാട്​ പീപ്പിൾസ്​ കോളജ് ​യൂനിയൻ ചെയർപേഴ്​സനായിരുന്നു. പെരിയയിലെ സ്​ഥാനാർഥിയെ അൽപം കഴിഞ്ഞാണ്​ യു.ഡി.എഫ്​ പുറത്തിറക്കിയത്​. സി.എം. ശാസിയയാണ്​ മുസ്​ലിംലീഗ്​ സ്​ഥാനാർഥി. മഹിളാമോർച്ചയുടെ നേതാവ്​ ഗീത കുമാരനാണ്​ ബി.ജെ.പിക്കുവേണ്ടി മത്സരിക്കുന്നത്​. Fathimath shamna shasiya geetha gopalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT