കാഴ്ചയിലാണ് പ്രതീക്ഷ: ഇന്ന് ലോക കാഴ്ച ദിനം

കാസർകോട്​: ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ചയായ ഇന്ന്​ ലോക കാഴ്ചദിനം. ഒക്ടോബര്‍ എട്ടിനാണ് ഈ വര്‍ഷത്തെ ലോക കാഴ്ച ദിനം. ദേശീയ അന്ധത- കാഴ്ച വൈകല്യനിയന്ത്രണ സമിതിയാണ് ഇതിന് നേതൃത്വം നൽകുന്നത്. 'കാഴ്ചയിലാണ് പ്രതീക്ഷ' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍ തടയുന്നതിനായും ചികിത്സയിലൂടെ നിയന്ത്രിക്കുന്നതിനുമായുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയില്‍ പൊതുജനങ്ങളില്‍ അവബോധം സൃഷ്​ടിക്കുന്നതിന് വേണ്ടിയാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ കാഴ്ച ദിനാചരണം നടത്തുന്നത്. കുട്ടികളുടെ കണ്ണിന് വേണം കരുതല്‍ കുട്ടികള്‍ക്കിടയിലുള്ള അന്ധതക്ക് പ്രധാന കാരണങ്ങള്‍ കണ്ണിനുണ്ടാകുന്ന അണുബാധ, വിറ്റാമിന്‍ എയുടെ കുറവ്, പോഷകാഹാരക്കുറവ്, കണ്ണിനുണ്ടാകുന്ന പരിക്കുകള്‍, ജന്മനായുള്ള തിമിരം, കാഴ്ച വൈകല്യങ്ങള്‍, മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍ക്കുണ്ടാകുന്ന റെറ്റിനോപ്പതി ഓഫ് പ്രിമെച്യൂരിറ്റി എന്നിവയാണ്. കുട്ടികള്‍ക്ക് അസുഖം വരാന്‍ കൂടുതല്‍ സാധ്യതയുള്ളതുകൊണ്ടും കുറെക്കാലം അവര്‍ക്കു മുന്നില്‍ ജീവിതമുള്ളതുകൊണ്ടും അവരുടെ കണ്ണുകളുടെ സംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം. 75 മുതല്‍ 80 ശതമാനം വരെയുള്ള അന്ധതയും കൃത്യസമയത്ത് ശരിയായ ചികിത്സയിലൂടെ തടയാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT