പ്രതിഷേധ ധർണ

വിദ്യാനഗർ: സഹകരണ സംഘങ്ങളെ ഇടതുസർക്കാർ കറവപ്പശുവാക്കി തകർക്കാനാണ് ശ്രമിക്കുന്നതെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ കുറ്റപ്പെടുത്തി. കേരള കോഓപറേറ്റിവ് എംപ്ലോയീസ്​ ഫ്രണ്ട് കാസർകോട് താലൂക്ക് കമ്മിറ്റി വിവിധ ആവശ്യങ്ങളുന്നയിച്ച് സഹകരണ സംഘം അസിസ്​റ്റൻറ് രജിസ്​ട്രാർ ഓഫിസിന് മുന്നിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡൻറ് മധുസൂദനൻ ഗദ്ദിമൂല അധ്യക്ഷത വഹിച്ചു. പി.കെ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. പി.കെ.പ്രകാശ്കുമാർ, ഇ. വേണുഗോപാലൻ, എം. ഭവാനി, എസ്​.ദിവാകര, കെ.ബാലകൃഷ്ണൻ, കെ. നാരായണൻ നായർ തുടങ്ങിയവർ സംസാരിച്ചു. nellikkunnu കെ.സി.ഇ.എഫ് കാസർകോട് താലൂക്ക് കമ്മിറ്റി അസി. രജിസ്​ട്രാർ ഓഫിസിനുമുന്നിൽ നടത്തിയ ധർണ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.