നെഫ്രോളജിസ്​റ്റില്ലാതെ സർക്കാർ ആതുരാലയങ്ങൾ; വൃക്കരോഗികൾ ദുരിതത്തിൽ

കാസർകോട്: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ നെഫ്രോളജി ഡോക്ടർമാരില്ല. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വിധേയരായവരും ഡയാലിസിസ് ചെയ്യുന്നവരുമായ നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളത്. സർക്കാർ ആശുപത്രിയിൽ തക്ക യോഗ്യതയുള്ള നെഫ്രോളജിസ്​റ്റ്​ ഇല്ലാത്തതിനാൽ ഇവരനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. ജില്ലക്കു പുറത്തുള്ള ആശുപത്രികളിലാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്കു വിധേയരായ ആളുകൾ മൂന്നു മാസത്തിലൊരിക്കൽ തുടർച്ചയായി പരിശോധനക്കു പോകണം. ദൂരയാത്ര ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ജില്ലയിൽ യോഗ്യതയുള്ള നെഫ്രോളജിസ്​റ്റ്​ ഉണ്ടെങ്കിൽ ഈ പ്രയാസം ഒഴിവാകും. വൃക്കരോഗികളിലധികവും സാമ്പത്തിക ശേഷിയില്ലാത്തവരാണ്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാൻ പലപ്പോഴും ഇവർക്കു കഴിയില്ല. കാസർകോട് ജില്ല ആശുപത്രിയിലും ജനറൽ ആശുപത്രിയിലും നെഫ്രോളജി ഡോക്ടർമാരെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT