യൂത്ത് കോൺഗ്രസിനെ തളർത്താനാകില്ല -എം. അസൈനാർ

കാഞ്ഞങ്ങാട്​: കള്ളക്കേസുകൾകൊണ്ട് ഇടതുപക്ഷ സർക്കാറിനെതിരെയുള്ള യൂത്ത് കോൺഗ്രസ്​ സമരം അതിജീവിക്കാമെന്ന പിണറായിയുടെ മോഹം അസ്ഥാനത്താകുമെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസൈനാർ. അജാനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ്​ ഉമേശൻ കാട്ടുകുളങ്ങരയുടെ മണ്ഡലം പ്രസിഡൻറ്​ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ദാരുശിൽപ കലാകാരനായ അനിൽ കാർത്തികയെ ആദരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് യൂത്ത് കോൺഗ്രസ്​ പ്രസിഡൻറ്​ സന്തു ടോം ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്​ ജനറൽ സെക്രട്ടറിമാരായ ദിനേശൻ മൂലക്കണ്ടം, നാരായണൻ കാട്ടുകുളങ്ങര, ജവഹർ ബാലമഞ്ച് സംസ്ഥാന കോഓഡിനേറ്റർ വി.വി. നിശാന്ത്, അജാനൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ സതീശൻ പരക്കാട്ടിൽ, പഞ്ചായത്ത് മെംബർ ഷീബ, നാരായണൻ മൂലക്കണ്ടം, വിനോദ് മൂലക്കണ്ടം, മുരളി കാട്ടുകുളങ്ങര എന്നിവർ സംസാരിച്ചു. അനൂപ് മാവുങ്കാൽ സ്വാഗതവും സ്വാതി കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT