പ്രവാസി കോൺഗ്രസ് എസ്.പി ഓഫിസ് ധർണ

കാസർകോട്: ചെറുവത്തൂർ കണ്ണാടിപ്പാറയിലെ പ്രവാസി സംരംഭകനായ രവി കുളങ്ങരയുടെ നിർമാണം പൂർത്തിയായിവരുന്ന മിനി ഓഡിറ്റോറിയം തകർത്തവരെ അറസ്​റ്റ്​ ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ജില്ല കമ്മിറ്റി എസ്.പി ഓഫിസ് മാർച്ച് നടത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ് പത്​മരാജൻ ഐങ്ങോത്ത് അധ്യക്ഷത വഹിച്ചു. സംസ്​ഥാന ജനറൽ സെക്രട്ടറിമാരായ നാം ഹനീഫ, ജമീല അഹ്​മദ്, ജില്ല സെക്രട്ടറി ഒ.വി. പ്രദീപ്, മധൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് രാജീവൻ നമ്പ്യാർ, മഹമൂദ് വട്ടേക്കാട്, അച്ചുതൻ തണ്ടുമ്മൽ, ബിജു ഒഴിഞ്ഞവളപ്പ്, അബ്​ദുറഹിമാൻ, അബ്​ദുസ്സമദ്, ധർമധീരൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT