ശുചീകരണ സംഘം പ്രവർത്തനം തുടങ്ങി

കാഞ്ഞങ്ങാട്: കോവിഡ് പ്രതിരോധ ഭാഗമായി കുടുംബശ്രീ ജില്ല മിഷന് കീഴിൽ ശുചീകരണ സേവന സംഘം പ്രവർത്തനമാരംഭിച്ചു. കുടുംബശ്രീ സി.ഡി.എസി​ൻെറ കീഴിൽ പരിശീലനം പൂർത്തീകരിച്ച വനിതകൾക്ക്​ നഗരസഭ ചെയർമാൻ ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. പരിശീലനം പൂർത്തിയാക്കിയവർ, കഴിഞ്ഞദിവസം കോവിഡ്​ റിപ്പോർട്ട് ചെയ്​ത കെ.എസ്​.ആർ.ടി.സി ഡിപ്പോയിലെത്തി ശുചീകരണം നടത്തി. കെ. പ്രവീണ, ഷക്കീന, കെ.വി. സത്യചിത്ര, വി.വി. ഷീല, വിജയശ്രീ, സൗമ്യ രതീഷ്, സുമിത് കുമാരി എന്നിവരാണ് ശുചീകരണം നടത്തിയത്​. ടി.വി. പ്രകാശൻ, വരുൺ ഗോപി, എ.വി. രാജേഷ് എന്നിവരാണ് പരിശീലനം നൽകിയത്. cds കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി.ഡി.എസി​ൻെറ കീഴിൽ പരിശീലനം പൂർത്തീകരിച്ച വനിതകൾ കെ.എസ്​.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT