പൊതുമേഖല സംരക്ഷണ ദിനാചരണം

ചെറുവത്തൂർ: എഫ്.എസ്.ഇ.ടി.ഒവി​ൻെറ ആഭിമുഖ്യത്തിൽ ചെറുവത്തൂർ ബി.ആർ.സിയിൽ പൊതുമേഖല സംരക്ഷണ ദിനം ആചരിച്ചു. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ പിൻവലിക്കുക, സിവിൽ സർവിസിനെ തകർക്കുന്ന കേന്ദ്രനയങ്ങൾ ഉപേക്ഷിക്കുക, തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്​കരിച്ച നടപടി പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ.എസ്.ടി.എ ജില്ല വൈസ് പ്രസിഡൻറ് പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടിവംഗം വി.എസ്. ബിജുരാജ്, പി.കെ. സരോജിനി, അനൂപ് കുമാർ കല്ലത്ത്, പി. വേണുഗോപാലൻ എന്നിവർ സംസാരിച്ചു. CHV_FSETO എഫ്.എസ്.ഇ.ടി.ഒവി​ൻെറ ആഭിമുഖ്യത്തിൽ നടന്ന പൊതുമേഖല സംരക്ഷണ ദിനം പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT