പ്രതിഷേധ ധർണ

കാസർകോട്​: കേരള ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജില്ലയിലെ ശാഖകൾക്കുമുന്നിൽ ഡിസ്ട്രിക്ട് കോഓപറേറ്റിവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കേരള (ബെഫി)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. 2017 ഏപ്രിൽ മുതൽ കുടിശ്ശികയായ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നതിന് നിയോഗിച്ച കമ്മിറ്റി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടു. ഇക്കാര്യത്തിൽ അടിയന്തരമായ നടപടികളുണ്ടാകണം. കേരള ബാങ്ക് നിലവിൽ വന്നെങ്കിലും ജീവനക്കാരുടെ തസ്തിക സംയോജന നടപടികൾ പൂർത്തിയായില്ല. അതു കൊണ്ടുതന്നെ വിരമിച്ച ഒഴിവുകളിലേക്ക് പ്രമോഷൻ വഴി നിയമനം നടക്കുന്നില്ല. ഒഴിവുള്ള മുഴുവൻ തസ്തികകളിലേക്കും പ്രമോഷൻ അനുവദിക്കുക, സഹകരണ മേഖലയോട് കേന്ദ്ര സർക്കാർ കാട്ടുന്ന വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ധർണ. ജില്ല സെക്രട്ടറി ടി. രാജൻ ഉദ്​ഘാടനം ചെയ്തു. കെ.വി. പ്രഭാവതി, കെ. മോഹനൻ, കെ.വി. ബാലഗോപാലൻ എന്നിവർ സംസാരിച്ചു. എം. പ്രവീൺ കുമാർ, സി. ഗീത, ഗീത എസ്. നായർ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടികളിൽ കെ.വി. വേണു, അനീഷ് കുമാർ, സി. മുരളി, ബാബുരാജ്, സി.സി. ബെന്നി, സന്തോഷ് കുമാർ, എസ്.എൻ. സന്ധ്യ, അമൃത രാജ്, ടി. നിഷാന്ത്, ബി. വിജയൻ, വി. പ്രകാശൻ, ടി. സുകുമാരൻ, വിജയകൃഷ്ണൻ, പുഷ്പ, വിപിൻ, വി. സരസ്വതി എന്നിവർ സംസാരിച്ചു. kerala bank കേരള ബാങ്ക് ജീവനക്കാർ നടത്തിയ ടി. രാജൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT