കോൺഗ്രസ്​ പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ നടത്തി

കാഞ്ഞങ്ങാട്: നീതി നിഷേധം തുടർന്നാൽ കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. സി.പി.എം പ്രവർത്തകരുടെ വ്യാപകമായ അക്രമത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പൊലീസ് സ്​റ്റേഷൻ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ ഡി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡൻറ്​ പത്​മരാജൻ ഐങ്ങോത്ത്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എൻ.കെ. രത്നാകരൻ, എൻ.വി. അരവിന്ദാക്ഷൻ നായർ, എം. കുഞ്ഞികൃഷ്ണൻ, യു.വി.എ. റഹ്​മാൻ, പ്രവീൺ തോയമ്മൽ, അശോക് ഹെഗ്​ഡേ, കെ.കെ. ബാബു, വിനോദ് ആവിക്കര, സതീശൻ പറക്കാട്ട്, കെ.പി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ.പി. ബാബുരാജ് സ്വാഗതവും കെ.പി. മോഹനൻ നന്ദിയും പറഞ്ഞു. police station march കോൺഗ്രസ്​ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന പൊലീസ്​ സ്​റ്റേഷൻ മാർച്ച്​ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT