ജില്ല പൊലീസ്​ ഒാഫിസിലേക്ക്​ കോൺഗ്രസ്​ മാർച്ച്​

കാസർകോട്​: പാർട്ടി ഓഫിസുകൾ തകർത്ത കേസിലടക്കം പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് സമീപനം ജില്ലയെ അക്രമരാഷ്​ട്രീയത്തിലേക്ക് നയിക്കുമെന്ന് ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ പറഞ്ഞു. പൊലീസി​ൻെറ നിഷ്ക്രിയ സമീപനത്തിനെതിരെ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി എസ്.പി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ പ്രസിഡൻറ്​ കെ. ഖാലിദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ കരുൺ താപ്പ, എം.സി. പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, ഡി.കെ.ടി.എഫ് ജില്ല പ്രസിഡൻറ്​ എ. വാസുദേവൻ, എം. പുരുഷോത്തമൻ നായർ, അർജുനൻ തായലങ്ങാടി, നാം ഹനീഫ, സി. ശിവശങ്കരൻ, ഉസ്മാൻ കടവത്ത്, സിലോൺ അഷ്​റഫ് എന്നിവർ പങ്കെടുത്തു. കാസർകോട്​: കാസർകോട് ടൗൺ പൊലീസ് സ്​റ്റേഷനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.​സി സെക്രട്ടറി കെ. നീലകണ്ഠൻ ഉദ്​ഘാടനം​ ചെയ്​തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്​ കെ.ടി. സുഭാഷ് നാരായണൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ആർ. ഗംഗാധരൻ, ജില്ല പ്രസിഡൻറ്​ ജി. നാരായണൻ, ലോയേഴ്സ് കോൺഗ്രസ് ജില്ല കമ്മിറ്റി മെംബർ അഡ്വ. പി.കെ. ജിതേഷ് ബാബു, മുനീർ ബാങ്കോട്, കമലാക്ഷ സുവർണ, പി.കെ. വിജയൻ, ഹരീന്ദ്രൻ, ശ്രീധരൻ നായർ, ഖാദർ പള്ളം, സുന്ദര നെല്ലിക്കുന്ന്, നാസർ തായലങ്ങാടി, ശശിധരൻ ബി.സി റോഡ്, ലക്ഷ്മണൻ ഫിഷ് മാർക്കറ്റ്, രഞ്ജി പച്ചക്കാട്, രാമകൃഷ്ണൻ കടപ്പുറം, ബാലകൃഷ്ണൻ കറന്തക്കാട്, ജയറാം കടപ്പുറം, ഹസൻ അടുത്തുവയൽ, എസ് രഹ്​ന എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ്​ മനാഫ് നുള്ളിപ്പാടി സ്വാഗതവും ജനറൽ സെക്രട്ടറി അബ്​ദുന്നാസർ നന്ദിയും പറഞ്ഞു. neelakandan കാസർകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗൺ പൊലീസ് സ്​റ്റേഷനു മുന്നിൽ നടത്തിയ ധർണ കെ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു hakkim kunnil ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി എസ്.പി ഓഫിസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT