അധ്യാപക ദമ്പതിമാരെ ആദരിച്ചു

നീലേശ്വരം: അധ്യാപക ദിനത്തിൽ അധ്യാപക ദമ്പതിമാരെ നഗരസഭാധികൃതർ വീട്ടിലെത്തി ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവലിലെ എം. ശങ്കരൻ നമ്പ്യാർ-സി.എം. ഭാർഗവി, പട്ടേന പി.വി. കുഞ്ഞിരാമൻ-പത്​മാവതി, രാമരം മുഹമ്മദ് കുഞ്ഞി - ലൈല എന്നീ അധ്യാപക ദമ്പതിമാരെയാണ് ആദരിച്ചത്. നഗരസഭ ചെയർമാൻ പൊന്നാടയണിയിച്ച് ആദരം നൽകി. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. മുഹമ്മദ് റാഫി, പി.രാധ, പി.എം. സന്ധ്യ, കൗൺസിലർമാരായ പി. ഭാർഗവി, എറുവാട്ട്മോഹനൻ, പി.വി.രാധാകൃഷ്ണൻ, പി.കെ. രതീഷ്, പി.കുഞ്ഞികൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ ഓൺലൈനിലൂടെ മുഴുവൻ അധ്യാപകർക്കും നെഹ്റു കോളജ് എൻ.സി.സി യൂനിറ്റ് ആശംസകൾ രൂപകൽപന ചെയ്ത സന്ദേശങ്ങളും ഗ്രീറ്റിങ് കാർഡുകളും അയച്ചു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത്, പി.ടി. ആരതി, എൻ. കൃഷ്ണസാഗർ എന്നിവർ നേതൃത്വം നൽകി. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ 1987-88 പൂർവവിദ്യാർഥി കൂട്ടായ്മ മുൻ പ്രധാനാധ്യാപകൻ കെ.സി. രാമവർമരാജ, അധ്യാപിക എ.ആർ. രാധ എന്നിവരെ ആദരിച്ചു. പ്രസിഡൻറ്​ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. കെ.വി. പ്രിയേഷ് കുമാർ, എം. സുമ, മധു മയിലട്ട, പി. ഇന്ദുകല എന്നിവർ സംസാരിച്ചു. പടം nlr teachers couples അധ്യാപക ദിനത്തിൽ നഗരസഭാധികൃതർ രാമരം മുഹമ്മദ്കുഞ്ഞി - ലൈല ദമ്പതികളെ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.