ബയോഫ്ലോക് മത്സ്യകൃഷി

കാഞ്ഞങ്ങാട്: മാറിയ സാഹചര്യത്തിൽ മത്സ്യലഭ്യത വർധിപ്പിക്കുന്നതിനും ജോലിസാധ്യത ഉറപ്പുവരുത്തുന്നതിനും 'സുഭിക്ഷ കേരളം' പോലുള്ള പദ്ധതികൾ പ്രയോജനപ്പെടുത്തണമെന്ന് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ അഭിപ്രായപ്പെട്ടു. നഗരസഭ പ്രദേശത്തെ ആദ്യ ബയോഫ്ലോക്​ യൂനിറ്റ് പുതുക്കൈയിലെ ഫാമിൽ മത്സ്യക്കുഞ്ഞുങ്ങളെ വിത്തിറക്കിയശേഷം നടത്തിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടുവന്ന യുവകർഷകനായ മിഥുൻ കൃഷ്ണയെപ്പോലുള്ളവരെ മാതൃകയാക്കണമെന്നും ചെയർമാൻ പറഞ്ഞു. അഞ്ച് ഡയോ മീറ്ററിൽ ഇരുമ്പ് ഫ്രെയിം കൊണ്ട് ടാങ്ക് നിർമിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രസ്തുത പദ്ധതിപ്രകാരം 1,38,000 രൂപ ചെലവുവരുന്നതിൽ 40 ശതമാനം തദ്ദേശഭരണ സ്ഥാപനങ്ങളും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകുന്നു. യോഗത്തിൽ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് പ്രമോട്ടർ ജിജി ജോൺ പദ്ധതി വിശദീകരിച്ചു. ജെ.സി.ഐ പ്രസിഡൻറ് പ്രവീൺ മേച്ചേരി, ഡോ. പി. രതീഷ് എന്നിവർ സംസാരിച്ചു. ഇ. നാരായണൻ സ്വാഗതവും പി. മിഥുൻ കൃഷ്ണ നന്ദിയും പറഞ്ഞു. ഡോ. പ്രജീത്, കെ.വി. സുനിൽരാജ്, പി. ഇന്ദുകല, ഇ. രാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പദ്ധതിയെപ്പറ്റി കൂടുതൽ വിവരങ്ങൾക്ക് 9947848105 നമ്പറിൽ ബന്ധപ്പെടുക. fish സുഭിക്ഷ കേരളം മത്സ്യകൃഷി പദ്ധതിയിലെ ബയോഫ്ലോക് യൂനിറ്റ് കാഞ്ഞങ്ങാട്​ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT