ഓണക്കിറ്റ് നൽകി

കാസർകോട്: കേരള ആർട്ടിസ്​റ്റേഴ്​സ് ​ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കലാകാരന്മാർക്കായി . എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഷാഫി പള്ളങ്കോടിന് നൽകി ഉദ്ഘാടനം ചെയ്തു. കലകൊണ്ട് ഉപജീവനം നടത്തുന്ന കലാകാരന്മാർ ഇന്ന് കോവിഡ് പ്രതിസന്ധി കാരണം വലിയ ദുരിതത്തിലായിരിക്കുകയാണെന്നും സംഗീതം കൊണ്ട് നമ്മളെ എപ്പോഴും സന്തോഷിപ്പിക്കുന്ന കലാകാരന്മാരുടെ ഇത്തരം കാരുണ്യ പ്രവർത്തനം മാതൃകയാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു. സംഘടന സംസ്​ഥാന ഫൗണ്ടർ അംഗം ഡോ.എൻ.കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. അവീഷ്, അഷറഫ്, സീന, ഇസ്മായിൽ തളങ്കര, മനോജ്, മഞ്ചുനാഥ്, ഹരിശശിധർ, സിദ്ദീഖ്, അനിൽകുമാർ മേലങ്കോ, ജബ്ബാർ കാഞ്ഞങ്ങാട്, ഉമേഷ്, വിനയ, ജുനൈദ് പാലക്കുന്ന്, ശ്രുതി, സാക്കി തുടങ്ങിയവർ സംബന്ധിച്ചു. Artisans കേരള ആർട്ടിസ്​റ്റേഴ്സ് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ കലാകാരന്മാർക്കായുള്ള ഓണക്കിറ്റ് വിതരണം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT