ആരോഗ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍; ഒഴിവായത് കോവിഡ് വ്യാപനം

കാസർകോട്​: ആരോഗ്യ പ്രവര്‍ത്തകരുടെ സമയോചിത ഇടപെടല്‍ ഒഴിവാക്കിയത് ഒരു മരണവീട്ടില്‍ നിന്നും നിരവധി പേരിലേക്ക് എത്തുമായിരുന്ന വൈറസ് വ്യാപന സാധ്യത. കോവിഡ് മുന്നണിപ്പോരാളികളുടെ കരുതലില്‍ ഒരു കുടുംബവും നാടുമാണ് പ്രതിരോധവലയത്തിലായത്. കുമ്പളയിലെ ഒരു കുടുംബത്തില്‍ നടത്തിയ കോവിഡ് പരിശോധന ഫലം ലഭിച്ച സമയത്തായിരുന്നു കുടുംബാംഗമായ വയോധിക മരണപ്പെട്ടതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയുന്നത്. പരിശോധിച്ച മൂന്നുപേരുടെയും ഫലം പോസിറ്റിവായതിനാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തര ഇടപെടല്‍ നടത്തി വയോധിക നാരായണിയുടെ മൃതദേഹം കോവിഡ് പരിശോധനക്ക് വിധേയമാക്കുകയും ആൻറിജന്‍ ടെസ്​റ്റില്‍ പോസിറ്റിവെന്ന് തെളിയുകയുമായിരുന്നു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ ബന്ധുക്കളോട് സംസ്‌കാര നടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കുമ്പള പൊസ്തടുക്കയിലെ 95 വയസ്സുകാരിയായ നാരായണി ബുധനാഴ്ച രാവിലെ 4.30ഓടെയായിരുന്നു മരിച്ചത്. വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ രണ്ടുവര്‍ഷമായി മക​ൻെറ വീട്ടില്‍ കിടപ്പിലായിരുന്നു. പനിയെ തുടര്‍ന്ന് മക​ൻെറ ഭാര്യയെയും ഇവരുടെ മരുമകള്‍, മൂന്നുവയസ്സുകാരന്‍ എന്നിവരുടെയും സ്രവപരിശോധന തിങ്കളാഴ്ചയാണ് കുമ്പള ആരോഗ്യ കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിലുള്ള ക്യാമ്പില്‍ നടത്തിയത്. നാരായണിയെ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. രാവിലെ 10.30ഓടെയായിരുന്നു പോസിറ്റിവാണെന്ന പരിശോധന ഫലം ലഭിച്ചത്. ഇത് ലഭിച്ചതോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉടന്‍ മരണവീട്ടിലെത്തുകയും കാര്യങ്ങള്‍ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു. മൃതദേഹത്തില്‍ ആൻറിജന്‍ ടെസ്​റ്റ്​ ചെയ്തപ്പോള്‍ പോസിറ്റിവായിരുന്നു ഫലം. മരണവാര്‍ത്തയറിഞ്ഞ് ആളുകള്‍ വരാന്‍ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയവരെ ഉടന്‍ ക്വാറൻറീനില്‍ പോകാന്‍ നിര്‍ദേശിക്കുകയും ആളുകള്‍ വരുന്നത് നിയന്ത്രിക്കുകയും ചെയ്തു. ആരിക്കാടിയിലെ തറവാട് വീട്ടില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു മൃതദേഹം അടക്കം ചെയ്തത്. പത്തടി താഴ്ചയിലായിരുന്നു മൃതദേഹം മറവ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ നാരായണിയെ സന്ദര്‍ശിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെയും മറ്റു കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനക്ക്​ വിധേയമാക്കുമെന്നും ബ്ലോക്ക്​ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി. അഷ്റഫ് പറഞ്ഞു. പരിശോധന ഫലം പോസിറ്റിവായ മൂന്നുപേരെയും ഗോവിന്ദപൈ ഗവ. കോളജിലെ കോവിഡ് ഫസ്​റ്റ്​ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. PRD നാരായണിയുടെ മൃതദേഹം കോവിഡ് പരിശോധനക്ക് കൊണ്ടുപോകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT