നീലേശ്വരത്ത്‌ കടകൾ രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ

നീലേശ്വരം: തിങ്കളാഴ്​ച മുതൽ നീലേശ്വരത്തെ കച്ചവട സ്​ഥാപനങ്ങൾ രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുവരെ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് ഭാരവാഹികൾ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നഗരസഭ ആറു​വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന്​ അറിയിച്ചിരുന്നു. വ്യാപാരി ഭാരവാഹികളും നഗരസഭ അധികൃതരും ചർച്ച നടത്തിയതി‍ൻെറ അടിസ്​ഥാനത്തിലാണ് സമയത്തിൽ മാറ്റം വരുത്തിയത്. ഹോട്ടലുകളിൽനിന്ന് രാത്രി ഏഴുമുതൽ രാത്രി ഒമ്പതുവരെ പാർസലായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT