യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധ ജ്വാല തീർത്തു

കാഞ്ഞങ്ങാട്​: അന്താരാഷ്​ട്ര ബന്ധങ്ങളുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസി​ൻെറ പങ്ക് സി.ബി.ഐ അന്വേഷിക്കുക, സ്വർണക്കടത്തിലെ മുഖ്യ പ്രതികളെ സംരക്ഷിച്ച പിണറായി വിജയൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്​ യൂത്ത് കോൺഗ്രസ് മാവുങ്കാൽ -മൂലക്കണ്ടം യൂനിറ്റ് പ്രതിഷേധ ജ്വാല തീർത്തു. പ്രതിഷേധ ജ്വാല അജാനൂർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ സതീശൻ പരക്കാട്ടിൽ ഉദ്​ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്​ ബ്ലോക്ക് വൈസ് പ്രസിഡൻറ്​ രാഹുൽ രാം നഗർ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെംബർ നാരായണൻ മൂലക്കണ്ടം, മേഖല കോൺഗ്രസ് ​ജനറൽ സെക്രട്ടറി അഡ്വ. ടി.കെ. സിദ്ധാർഥ്, വി. എം. അനൂപ്, മേഖല കമ്മിറ്റി ട്രഷറർ വിനു മൂലക്കണ്ടം, അജിത്ത്, വിജേഷ്, ജഗൻ, അരുൺ, വിജിത്ത്, ഗോകുൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT