പച്ചക്കറി വില കുതിക്കുന്നു

കാഞ്ഞങ്ങാട്​: കോവിഡ്​ പശ്ചാത്തലത്തിൽ വിപണിയിലേക്ക്​ പച്ചക്കറികൾ എത്തുന്നത്​ കുറയുന്നു. ഇതോടെ സാധനങ്ങളുടെ വില ക്രമാതീതമായി വർധിക്കുകയാണ്​. മംഗളൂരുവിൽനിന്ന്​ ജില്ലയിലേക്കുള്ള പച്ചക്കറി വരവ്​ പൂർണമായും നിലച്ചു. കർണാടകയിലെ ഹാസൻ, കെ.ആർ പേട്ട, ചിക്കമഗളൂരു എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്നാണ്​ നിലവിൽ കാഞ്ഞങ്ങാട്​, കാസർകോട്​ പച്ചക്കറി മാർക്കറ്റുകളിലേക്ക്​ പച്ചക്കറികളെത്തുന്നത്​. വ്യാപാരസ്ഥാപനങ്ങളിലൂടെ വൈറസ്​ വ്യാപനം ഉണ്ടാകുന്നതായി കണ്ടെത്തിയതിനെ തുടർന്ന്​ പച്ചക്കറി മാർക്കറ്റുകൾ തൽക്കാലം അടച്ചിടാൻ ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്​. ഇതോടെ ചെറുവാഹനങ്ങളിൽ പച്ചക്കറികൾ കിറ്റുകളാക്കി നേരിട്ട്​ വീടുകളിലെത്തിക്കുന്നതിനുള്ള ക്രമീകരണമാണ്​ കച്ചവടക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്​. കഴിഞ്ഞ ആഴ്​ച 32 രൂപയായിരുന്ന തക്കാളിക്ക്​ തിങ്കളാഴ്​ച 48 രൂപയാണ്​ റീ​ട്ടെയിൽ വില. പയറിന്​ 40, വെള്ളരിക്ക 16, വെണ്ട, ബീൻസ്​ തുടങ്ങിയ ഇനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്​. ഉള്ളിക്ക്​ വില വർധന ബാധിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT