മകളുടെ ബിസിനസ്​ സംരക്ഷിക്കുന്ന കാവൽക്കാരനായി പിണറായി അധഃപതിച്ചു

കാസർകോട്​: വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളും സ്വർണക്കടത്തും വഴി മകളുടെ വ്യത്യസ്ത ബിസിനസുകളുടെ കാവൽക്കാരനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയതായി ഡി.സി.സി നേതൃയോഗം ആരോപിച്ചു. സി.പി.ഐ ഉൾപ്പെ​െടയുള്ള പാർട്ടികൾക്ക് ആത്മാർഥതയു​െണ്ടങ്കിൽ മന്ത്രിസഭ യോഗം വിളിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ സർക്കാർ തയാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസ് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം മാഫിയ സംഘങ്ങളുടെ വിഹാരകേന്ദ്രമായി മാറുകയാണ്. രാജ്യദ്രോഹ നടപടികളിലേക്ക് കടന്നത് ഞെട്ടലോടെയാണ് കേരള ജനത ഈ കോവിഡ് കാലത്ത് കേട്ടിരിക്കുന്നത്. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ്​ ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, കെ.പി. കുഞ്ഞിക്കണ്ണൻ, ജി. രതികുമാർ, കെ. നീലകണ്ഠൻ, പി.കെ. ഫൈസൽ, അഡ്വ. കെ.കെ. രാജേന്ദ്രൻ, ബാലകൃഷ്ണൻ പെരിയ, വിനോദ് കുമാർ പള്ളയിൽവീട്, അഡ്വ. എ. ഗോവിന്ദൻ നായർ, എം.സി. പ്രഭാകരൻ, എം. കുഞ്ഞമ്പു നമ്പ്യാർ, പി.വി. സുരേഷ്, മാമുനി വിജയൻ, കെ.പി. പ്രകാശൻ, കരുൺ താപ്പ, കെ.വി. സുധാകരൻ, ഹരീഷ് പി. നായർ, സി.വി. ജെയിംസ്, സുന്ദര ആരിക്കാടി, ജെ.എസ്​. സോമശേഖര, ടോമി പ്ലാച്ചേരി, കെ. ഖാലിദ്, ബലരാമൻ നമ്പ്യാർ, മഡിയൻ ഉണ്ണികൃഷ്ണൻ, പി. കുഞ്ഞിക്കണ്ണൻ, ബാബു കദളിമറ്റം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT