ധർണ

തലശ്ശേരി: സഹകരണ മേഖലയിലെ നിക്ഷേപ വായ്പ പിരിവുകാരുടെ വിവിധ ആവശ്യങ്ങളോട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിഷേധനയത്തില്‍ പ്രതിഷേധിച്ച് കോഓപറേറ്റിവ് ബാങ്ക്‌സ് ഡെപോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷ​ൻെറ നേതൃത്വത്തില്‍ തലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്നില്‍ പ്രതിഷേധ സംഘടിപ്പിച്ചു. ഇതരജീവനക്കാരെപോലെ പ്രമോഷനും റിട്ടയര്‍മൻെറ് ആനുകൂല്യവും നൽകുക, സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തതി​ൻെറ ഇന്‍സൻെറിവ് കുടിശ്ശിക മുഴുവനായും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു . അനൂപ് വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. എ. ഷര്‍മിള, ടി.പി. സുരേഷ്, പി. ബാലന്‍, സിന്ധു, ടി. ശ്രീലത എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.