അനുശോചിച്ചു

തലശ്ശേരി: കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി മുൻ വൈസ്‌ ചാൻസലറും ഗ്രന്ഥകാരനുമായ ഡോ. എ.എൻ.പി. ഉമ്മർകുട്ടിയുടെ വിയോഗത്തിൽ മുസ്​ലിംലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എന്നിവർ . നഗരസഭ ചെയർമാൻ സി.കെ. രമേശൻ, തലശ്ശേരി അതിരൂപത സഹായമെത്രാൻ ഫാ. ജോസഫ് പാംബ്ലാനി, സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് അഡ്വ. പി.വി. സൈനുദ്ദീൻ, കോൺഗ്രസ് േനതാക്കളായ വി.എ. നാരായണൻ, സജീവ് മാറോളി എന്നിവർ ആദരാഞ്ജലികളർപ്പിച്ചു. വെൽ​െഫയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി ഡോ. എ.എൻ.പി. ഉമ്മർകുട്ടിയുടെ നിര്യാണത്തിൽ . യു.കെ. സെയ്ദ്, സാജിദ് കോമത്ത്‌, സി.പി. അഷ്​റഫ്‌ എന്നിവർ സംസാരിച്ചു. ജവഹർ കൾചറൽ ഫോറം തലശ്ശേരിയും ഉമ്മർകുട്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. ചെയർമാൻ കെ. ശിവദാസൻ, ഉസ്മാൻ പി. വടക്കുമ്പാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.