representative image

മാഹി സ്പിന്നിങ് മില്‍ തൊഴിലാളികള്‍ ഓണ നാളിൽ പട്ടിണി സമരത്തില്‍ 

മാഹി: 17 മാസമായി അടഞ്ഞു കിടക്കുന്ന മാഹി സ്പിന്നിങ്ങ് മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് ഒന്നാം ഓണ നാളിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സ്പിന്നിങ്ങ് മില്ലിന് മുന്നിൽ തൊഴിലാളികൾ പട്ടിണിസമരം നടത്തി.

തൊഴിലാളികള്‍ക്ക് ഓണത്തിന് നിയമാനുസൃതം ലഭിക്കേണ്ട ബോണസും ശമ്പള കുടിശ്ശികയും അനുവദിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്‍റെയും നാഷനൽ ടെക്‌സ്റ്റയിൽ കോർപറേഷൻ മാനേജ്മെന്‍റിന്‍റെയും തൊഴിലാളി വിരുദ്ധനയം അവസാനിപ്പിക്കണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തികൊണ്ടാണ് മില്‍ ഗെയ്റ്റിന് മുന്നില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പട്ടിണി സമരം നടത്തിയത്.

വി.വല്‍സരാജ്, പി.വി. മധു (ഐ.എൻ.ടി.യു.സി), കെ. സത്യജിത്ത് കുമാര്‍, പ്രമോദ് (സി.ഐ.ടി.യു), എം. രാജീവന്‍, ശ്രീജിത്ത് ( ബി.എം.എസ്) എന്നിവർ സമരത്തിന് നേതൃത്വം നല്‍കി.

രമേശ് പറമ്പത്ത് എം.എൽ.എ, സമര സഹായസമിതി ചെയർമാൻ കെ. ഹരീന്ദ്രൻ, കെ. മോഹനൻ, പി.പി. വിനോദ്, അഡ്വ: എം.ഡി. തോമസ്, കെ.വി. ഹരീന്ദ്രൻ, കെ. സുരേഷ്, പി.പി. ആശാലത, പി. ശ്യാംജിത്ത്, വി.പി. രാജൻ, പത്മാലയം പത്മനാഭൻ എന്നിവർ സമര പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.

Tags:    
News Summary - Mahe Spinning Mill workers go on hunger strike on Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.