Posted On
date_range Updated On
date_range ഇരിണാവ് ഗേറ്റ് അടഞ്ഞുതന്നെ; യാത്രക്കാർക്ക് ദുരിതം
പാപ്പിനിശ്ശേരി: പാളം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇരിണാവ് ഗേറ്റ് ദീർഘനാളത്തേക്ക് അടച്ചിട്ടത് യാത്രക്കാർക്ക് ദുരിതമായി. പാപ്പിനിശ്ശേരിയിൽനിന്ന് ഇരിണാവ്, കണ്ണപുരം, ചെറുകുന്ന് പ്രദേശങ്ങളിലേക്ക് ഈ ഗേറ്റുവഴിയാണ് പോകേണ്ടത്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഗേറ്റ് 27വരെ അടച്ചിടുമെന്നാണ് അധികൃതർ ആദ്യം പറഞ്ഞിരുന്നത്.
എന്നാൽ, ഇപ്പോൾ ജൂലൈ രണ്ടുവരെ അടച്ചിടൽ നീട്ടാനാണ് തീരുമാനം. ഗേറ്റ് അടച്ചതോടെ ചെറുകുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കണ്ണപുരം വഴി പോകണം. ഇതിനായി ദിനംപ്രതി 10 കിലോമീറ്ററോളം ഓടേണ്ടിവരുമെന്ന് വാഹനയാത്രക്കാർ പരാതിപ്പെടുന്നു.
സ്കൂൾ കുട്ടികളും മറ്റും റെയിൽവേ ഗേറ്റ് നടന്നുകയറി ഇരിണാവിൽനിന്ന് ബസ് കയറിയാണ് യാത്രപോകുന്നത്. അറ്റകുറ്റപ്പണിക്കായി ദീർഘനാൾ ഗേറ്റ് അടച്ചിടുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.