1. ചളിനിറഞ്ഞ വെള്ളം ഒഴുക്കിവിട്ട നിലയിൽ 2.ചെറിയവളപ്പിലെ റുബീനയുടെ മലിനമായ കിണർ

ചളിവെള്ളം ഒഴുക്കി കിണർ മലിനമാക്കി; ജ​ല അ​തോ​റി​റ്റി​യു​ടെ അ​നാ​സ്​​ഥ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്​​തം

അ​ഞ്ച​ര​ക്ക​ണ്ടി: ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ൽ കു​ടും​ബ​ങ്ങ​ൾ. അ​ഞ്ച​ര​ക്ക​ണ്ടി -മ​ട്ട​ന്നൂ​ർ റോ​ഡി​ൽ ചെ​റി​യ​വ​ള​പ്പ് മ​ടി​യ​ൻ മു​ക്കി​ന് സ​മീ​പ​ത്തെ മൂ​ന്ന് വീ​ട്ടു​കാ​രു​ടെ കി​ണ​റ്റി​ലെ വെ​ള്ള​മാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ മ​ലി​ന​മാ​യ​ത്.

പൈ​പ്പി​ൽ കെ​ട്ടി നി​ൽ​ക്കു​ന്ന വെ​ള്ളം പൂ​ർ​ണ​മാ​യി ഒ​ഴു​ക്കി​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കി​ണ​ർ വെ​ള്ളം മ​ലി​ന​മാ​യ​ത്. റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തി​ലൂ​ടെ​യാ​ണ് ച​ളി​നി​റ​ഞ്ഞ വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന​ത്. ചെ​റി​യ​വ​ള​പ്പി​ലെ ബൈ​ത്തു​റാ​ഹ​യി​ൽ റു​ബീ​ന, നി​മ്രാ​സ് മ​ൻ​സി​ലി​ൽ സൈ​നു​ദ്ദീ​ൻ, ഖൈ​റു​ന്നി​സ എ​ന്നി​വ​രു​ടെ കി​ണ​റു​ക​ളാ​ണ് മ​ലി​ന​മാ​യ​ത്.

നേ​ര​ത്തെ​യും ച​ളി​നി​റ​ഞ്ഞ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടി​ട്ടു​ണ്ട്. ഇ​തേ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തെ നി​ര​വ​ധി വീ​ട്ടു​കാ​ർ ചേ​ർ​ന്ന് കീ​ഴ​ല്ലൂ​ർ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ബു​ധ​നാ​ഴ്ച രാ​വി​ലെ​യും ച​ളി​നി​റ​ഞ്ഞ വെ​ള്ളം ഒ​ഴു​ക്കി​വി​ട്ടു. കു​ടി​വെ​ള്ളം പൂ​ർ​ണ​മാ​യും മ​ലി​ന​മാ​ക്കി​യ കീ​ഴ​ല്ലൂ​ർ വാ​ട്ട​ർ അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.

Tags:    
News Summary - The well was polluted by the flow of Muddy water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.