Posted On
date_range Updated On
date_range മുത്തപ്പൻ മടപ്പുരയിൽ കവർച്ച
അഞ്ചരക്കണ്ടി: വേങ്ങാട് മുത്തപ്പൻ മടപ്പുരയിൽ കവർച്ച. ക്ഷേത്ര ഭണ്ഡാരത്തിെൻറ പൂട്ട് തകർത്ത് പണം കവരുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം. ക്ഷേത്രത്തിനകത്തെ ഒരു ദണ്ഡാരത്തിെൻറ പൂട്ട് തകർത്തതിന് ശേഷമാണ് മോഷ്ടാക്കൾ പണം കവർന്നത്. ഈ മാസത്തിെൻറ തുടക്കത്തിലാണ് ഭണ്ഡാരം ആദ്യമായി തുറന്നത്. ക്ഷേത്ര ഭാരവാഹികൾ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകി. കൂത്തുപറമ്പ് പൊലീസ് സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.