ഹി​ബ ഫാ​ത്തി​മ​യു​ടെ ചി​കി​ത്സ​ക്കാ​യി ന​ട​ത്തി​യ ബി​രി​യാ​ണി ച​ല​ഞ്ചി​െൻറ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ സൗ​ത്ത് എ.​ഇ.​ഒ കൃ​ഷ്ണ​ൻ കു​റി​യ നി​ർ​വ​ഹി​ക്കു​ന്നു 

ഹിബ മോൾക്ക് വേണ്ടി 1600 സ്നേഹപ്പൊതികളൊരുക്കി മാമ്പ സ്​കൂൾ

അ​ഞ്ച​ര​ക്ക​ണ്ടി: അ​പ്ലാ​സ്​​റ്റി​ക്​ അ​നീ​മി​യ എ​ന്ന അ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച ചാ​മ്പാ​ടി​ലെ പ​തി​നൊ​ന്നു​കാ​രി ഹി​ബ ഫാ​ത്തി​മ​യു​ടെ ചി​കി​ത്സ​ക്കാ​യി 1600 സ്നേ​ഹ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത് മാ​മ്പ ഈ​സ്​​റ്റ്​ എ​ൽ.​പി സ്കൂ​ൾ.

മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി 50 ല​ക്ഷം സ​മാ​ഹ​രി​ക്കു​ന്ന​തി​നാ​ണ്​ സ്കൂ​ൾ ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി​യ​ത്. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹെ​ഡ്മാ​സ്​​റ്റ​ർ സി. ​സ​നീ​ഷി​ന് ക​ണ്ണൂ​ർ സൗ​ത്ത് ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ കൃ​ഷ്ണ​ൻ സ്നേ​ഹ​പ്പൊ​തി ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് കെ.​കെ. രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മാ​നേ​ജ​ർ കെ.​ഇ. ന​ന്ദ​കു​മാ​ർ, സ്​​റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​സ​ഫി​യ, മ​ദ​ർ പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ജിം​ന, ടി.​കെ. ഷ​ഫീ​ർ, എം.​എം.​വി. ജി​ഷ, സി.​എ. അ​നു​രാ​ജ്, സാ​ന്ത്വ​ന കൃ​ഷ്ണ​ൻ, പി.​വി. നി​ഷ, എം. ​മ​നോ​ഹ​ര​ൻ, പി. ​അ​ശോ​ക​ൻ, പ്ര​വീ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ച​ക്ക​ര​ക്ക​ല്ല്, വേ​ങ്ങാ​ട്, ചാ​മ്പാ​ട്, എ​ക്കാ​ൽ, കു​ഴി​മ്പാ​ലോ​ട്, ക​ണ്ണൂ​ർ, ചാ​വ​ശ്ശേ​രി, പാ​ള​യം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും നാ​ട്ടു​കാ​രും സ്നേ​ഹ​പ്പൊ​തി​ക​ൾ എ​ത്തി​ച്ച​ത്.

Tags:    
News Summary - biriyani challenge by Mamba East L P School for hiba fathimas treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.