വെൺമണലിൽ കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചയാളുടെ ദൃശ്യം​ സി.സി.ടി.വിയിൽ പതിഞ്ഞപ്പോൾ

വെൺമണലിൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം


അ​ഞ്ച​ര​ക്ക​ണ്ടി: വെ​ൺ​മ​ണ​ലി​ൽ 11 കാ​ര​നെ ബൈ​ക്കി​ലെ​ത്തി​യ​യാ​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ്​ സം​ഭ​വം. മ​ദ്​​റ​സ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്ന കു​ട്ടി​യോ​ട്​ ബൈ​ക്കി​ൽ ക​യ​റാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​സ​മ്മ​തി​ച്ച കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്കി​ൽ ക​യ​റ്റി. അ​ൽ​പ​ദൂ​രം കു​ട്ടി​യു​മാ​യി​പോ​യ ബൈ​ക്കി​ൽ​നി​ന്ന്​ കു​ട്ടി എ​ടു​ത്തു​ചാ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വെ​ൺ​മ​ണ​ൽ -മു​ട​ക്ക​ണ്ടി റോ​ഡി​ലാ​ണ് സം​ഭ​വം. സ​മീ​പ​ത്തെ ക​ട​യി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ കു​ട്ടി​യു​മാ​യി പോ​വു​ന്ന​യാ​ളു​ടെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. സം​ഭ​വം സം​ബ​ന്ധി​ച്ച് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൂ​ത്തു​പ​റ​മ്പ് എ​സ്.​ഐ ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി സി.​സി.​ടി.​വി അ​ട​ക്കം പ​രി​ശോ​ധി​ച്ചു.


Tags:    
News Summary - Attempt to abduct child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.