Representative Image

അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​ മാനേജർക്കും പ്രിൻസിപ്പലിനുമെതിരെ അറസ്​റ്റ്​ വാറൻറ്​

അ​ഞ്ച​ര​ക്ക​ണ്ടി: അ​ഞ്ച​ര​ക്ക​ണ്ടി ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ​യും മാ​നേ​ജ​റെ​യും അ​റ​സ്​​റ്റ് ചെ​യ്​​തു ഹാ​ജ​രാ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​രു​വ​രെ​യും തി​ങ്ക​ളാ​ഴ്​​ച ഹാ​ജ​രാ​ക്കാ​നാ​ണ് ജ​സ്​​റ്റി​സ് പി.​വി. ആ​ശ​യു​ടെ നി​ർ​ദേ​ശം. മെ​ഡി​ക്ക​ൽ പി.​ജി ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന കോ​ട​തി നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

ഇ​രു​വ​രോ​ടും വ്യാ​ഴാ​ഴ്​​ച കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജാ​രാ​വാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ് ചെ​യ്​​തു ഹാ​ജ​രാ​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

ഡോ. ​ആ​ർ.​എ​സ്. ആ​ൻ​സി, ഡോ.​വി. അ​മി​ത് കു​മാ​ർ, ഡോ. ​ബി​നു അ​ഷ​റ​ഫ് തു​ട​ങ്ങി 12 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പി.​ജി ക്ലാ​സു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യി​ൽ പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. പ​ല​ത​വ​ണ നി​ർ​ദേ​ശി​ച്ചി​ട്ടും ക്ലാ​സ് തു​ട​ങ്ങാ​ൻ മാ​നേ​ജ്മെൻറ് താ​ൽ​പ​ര്യം കാ​ട്ടു​ന്നി​ല്ലെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. മാ​ർ​ച്ച് 23നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​നെ ജി​ല്ല കോ​വി​ഡ് കെ​യ​ർ സെൻറ​റാ​ക്കി ക​ല​ക്​​ട​ർ ഏ​റ്റെ​ടു​ത്ത​ത്.

എ​ന്നാ​ൽ, കോ​വി​ഡി​െൻറ ചി​കി​ത്സ​ക്ക് കോ​ള​ജി​െൻറ ഒ​രു ഭാ​ഗം മാ​ത്ര​മേ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ളൂ​വെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ട​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങാ​നാ​യി​രു​ന്നു മാ​നേ​ജ്മെൻറി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, ക്ലാ​സ് തു​ട​ങ്ങാ​ൻ മാ​നേ​ജ്മെൻറ് ത​യാ​റാ​യി​ല്ല.

Tags:    
News Summary - An arrest warrant has been issued against the manager and principal of Ancharakandi Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.