അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ൺ

അഞ്ചരക്കണ്ടി ടൗൺ വികസനത്തിന് 75 കോടി

അ​ഞ്ച​ര​ക്ക​ണ്ടി: വി​ക​സ​ന​ക്കു​തി​പ്പി​ലേ​ക്ക് ഒ​രു​ങ്ങാ​ൻ അ​ഞ്ച​ര​ക്ക​ണ്ടി​യും. സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പു​തി​യ ബ​ജ​റ്റി​ൽ അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ൺ വി​ക​സ​ന​ത്തി​ന് 75 കോ​ടി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. നാ​ലു റോ​ഡു​ക​ൾ ഒ​രു​മി​ക്കു​ന്ന അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കാ​ണ് സ​ർ​ക്കാ​ർ ബ​ജ​റ്റി​ലൂ​ടെ 75 കോ​ടി പ്ര​ഖ്യാ​പി​ച്ച​ത്‌.

ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് വി​ളി​പ്പാ​ട​ക​ലെ​യു​ള്ള അ​ഞ്ച​ര​ക്ക​ണ്ടി ടൗ​ണി​ന്റെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ടൗ​ൺ വി​ക​സ​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റോ​ഡി​ന്റെ സ​ർ​വേ അ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ പ്ര​വ്യ​ത്തി​ക​ൾ ന​ട​ന്നി​രു​ന്നു. ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ ടൗ​ൺ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​വു​ക​യെ​ന്ന പ്ര​തീ​ക്ഷ​യാ​ണ് കൈ​വ​ന്നി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - 75 crores for the development of Ancharakandi Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.