275 പേര്‍ക്കുകൂടി കോവിഡ്

250 പേര്‍ക്ക് സമ്പര്‍ക്കബാധ കണ്ണൂർ: ജില്ലയില്‍ വെള്ളിയാഴ്ച 275 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 250 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ഒരാൾ വിദേശത്ത്​ നിന്നെത്തിയയാളും 13 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. നിലവിലുള്ള പോസിറ്റിവ് കേസുകളില്‍ 2247 പേര്‍ വീടുകളിലും ബാക്കി 432 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ നിരീക്ഷണത്തിലുള്ളത് 21495 പേരാണ്. ഇതില്‍ 21003 പേര്‍ വീടുകളിലും 492 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 311485 സാമ്പിളുകള്‍ പരിശോധനക്ക്​ അയച്ചതില്‍ 311183 എണ്ണത്തി​ൻെറ ഫലം വന്നു. 302 എണ്ണത്തി​ൻെറ ഫലം ലഭിക്കാനുണ്ട്. വെള്ളിയാഴ്​ച 278 പേർ രോഗമുക്തരായി. കണ്ടെയ്​ൻ​മൻെറ്​ സോണുകൾ പുതുക്കി കണ്ണൂർ: ജില്ലയിലെ കണ്ടെയ്​ൻ​മൻെറ്​ സോണുകൾ പുതുക്കി പ്രഖ്യാപിച്ചു. ആലക്കോട് -ഒന്ന്​, ആന്തൂര്‍ നഗരസഭ -16, ചെമ്പിലോട് -10, 18, ചെറുതാഴം -10, ചിറ്റാരിപ്പറമ്പ്​ -13, ധര്‍മടം -ഒന്ന്​, എരഞ്ഞോളി -നാല്​,14, ഏരുവേശ്ശി -12, ഏഴോം -10, ഇരിട്ടി നഗരസഭ -29, കടന്നപ്പള്ളി പാണപ്പുഴ -മൂന്ന്​, കതിരൂര്‍ -രണ്ട്​,17, കണിച്ചാര്‍ -നാല്​, കാങ്കോല്‍ ആലപ്പടമ്പ -12, കരിവെള്ളൂര്‍ പെരളം -11,14, കീഴല്ലൂര്‍ -ഏഴ്​, കൊളച്ചേരി -ഒമ്പത്​, കോളയാട് -നാല്​, കുന്നോത്തുപറമ്പ് -10,15, കൂത്തുപറമ്പ് നഗരസഭ -23, കുറ്റ്യാട്ടൂര്‍ -അഞ്ച്​, മാടായി -15, മാങ്ങാട്ടിടം -10, മട്ടന്നൂര്‍ നഗരസഭ -16, 26,30, മയ്യില്‍ -മൂന്ന്​, ന്യൂമാഹി -രണ്ട്​, പന്ന്യന്നൂര്‍ -നാല്​, ഒമ്പത്​, പാനൂര്‍ നഗരസഭ -26, 28, പാപ്പിനിശ്ശേരി -മൂന്ന്​, പാട്യം -15, പയ്യന്നൂര്‍ നഗരസഭ -38, പിണറായി -ഒന്ന്​,നാല്​, തളിപ്പറമ്പ് നഗരസഭ -30, തലശ്ശേരി നഗരസഭ -51, തൃപ്രങ്ങോട്ടൂര്‍- രണ്ട്​, ആറ്​, ഉളിക്കല്‍- നാല്​, വളപട്ടണം -13.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.