ജില്ലയിലെ 55 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ് സോണില്‍

ജില്ലയിലെ 55 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ് സോണില്‍ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 55 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍കൂടി കണ്ടെയ്​ന്‍മൻെറ് സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 10, 11, അഞ്ചരക്കണ്ടി ഒമ്പത്​, ആന്തൂര്‍ നഗരസഭ ആറ്​, ആറളം 10, 11, ചപ്പാരപ്പടവ് നാല്​, ചെമ്പിലോട് രണ്ട്​, 18, ചെങ്ങളായി നാല്​, ചെറുകുന്ന് ആറ്​, ചിറക്കല്‍ 19, 20, ചിറ്റാരിപറമ്പ എട്ട്​, എരമം കുറ്റൂര്‍ ആറ്​, ഇരിക്കൂര്‍ നാല്​, കണിച്ചാര്‍ ആറ്​, 11, കണ്ണൂര്‍ കോര്‍പറേഷന്‍ 22, 30, കീഴല്ലൂര്‍ ഒമ്പത്​, കൂടാളി 12, കൊട്ടിയൂര്‍ രണ്ട്, കുഞ്ഞിമംഗലം നാല്​, 13, കുറുമാത്തൂര്‍ നാല്​, ഏഴ്​, ഒമ്പത്​, കൂത്തുപറമ്പ്​ നഗരസഭ 24, മാലൂര്‍ മൂന്ന്​, 12, മാട്ടൂല്‍ 14, മുഴക്കുന്ന് 14, നാറാത്ത് 15, പാനൂര്‍ നഗരസഭ 20, പാപ്പിനിശ്ശേരി 13, പരിയാരം നാല്​, അഞ്ച്​, പയ്യന്നൂര്‍ നഗരസഭ ഒന്ന്​, രണ്ട്​, 36, പെരിങ്ങോം വയക്കര നാല്​, അഞ്ച്​, പിണറായി ഒന്ന്​, തളിപ്പറമ്പ് നഗരസഭ 10, 18, 33, തലശ്ശേരി നഗരസഭ 49, തില്ലങ്കേരി നാല്​, തലശ്ശേരി നഗരസഭ 32 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ കണിച്ചാര്‍ ഒന്ന്​, കീഴല്ലൂര്‍ ഒന്ന്​, നടുവില്‍ ആറ്​, പടിയൂര്‍ കല്യാട് ഒന്ന്​, മൂന്ന്​ എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ന്‍മൻെറ് സോണാക്കും. നേരത്തേ കണ്ടെയ്​ന്‍മൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ചെറുപുഴ 17, പയ്യാവൂര്‍ ആറ്​, പായം അഞ്ച്​, ന്യൂമാഹി ഒമ്പത്​, തലശ്ശേരി നഗരസഭ 27, 28, 33 എന്നീ വാര്‍ഡുകള്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.