കൂട്ടുപുഴയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

ഇരിട്ടി: കൂട്ടുപുഴയിൽ പലചരക്ക് കടയിൽ നിന്നും 3000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ടൗണിലെ വ്യാപാരിയായ കിണവക്കൽ മജീദി​ൻെറ കടയിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. ഒരു മാസം മുമ്പ്​ ഇയാളുടെ കടയിൽ നിന്നും 22 കിലോ പുകയില ഉൽപന്നങ്ങൾ പിടികൂടിയിരുന്നു. നിരവധിതവണ പൊലീസും എക്‌സൈസും പുകയില ഉൽപന്നങ്ങളുമായി മജീദിനെ പിടികൂടിയിട്ടുണ്ട്. കർണാടകത്തിൽനിന്നും ചെറിയ തുകക്ക് കൂട്ടുപുഴയിൽ എത്തിച്ച് മൊത്തമായും ചില്ലറയായും വിൽപന നടത്തിവരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.