മാഹി മുനിസിപ്പൽ വോട്ടർപട്ടിക പരിശോധനക്ക്; ആക്ഷേപ അവകാശ അപേക്ഷകൾ 30 വരെ നൽകാം

മാഹി: മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പി​ൻെറ മുന്നോടിയായി മുനിസിപ്പാലിറ്റികളിൽ വാർഡ് തിരിച്ചുള്ള സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ ആരംഭിച്ചു. മാഹി മുനിസിപ്പാലിറ്റിയിലെ പുന:ക്രമീകരിച്ച 10 വാർഡുകളിലെയും പോളിങ്​ ബൂത്ത്‌ അടിസ്ഥാനത്തിലുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ ആറു വരെയുള്ള വാർഡുകളിലെ കരട് വോട്ടർപട്ടിക ഇരട്ടപ്പിലാക്കൂൽ പള്ളൂർ എ.വി.എസ് ഹാളിലും ഏഴ് മുതൽ 10 വരെയുള്ള വാർഡുകളിലെ പട്ടിക മാഹി മുനിസിപ്പൽ ഓഫിസിലുമാണ് പ്രസിദ്ധീകരിച്ചത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കാനോ നീക്കം ചെയ്യാനോ നിലവിലുള്ള വിവരങ്ങളിൽ വല്ല മാറ്റം വരുത്താനോ ആഗ്രഹിക്കുന്നവർ അപേക്ഷകൾ 24 മുതൽ 30 വരെ നിശ്ചിത ഫോറങ്ങളിൽ പള്ളൂർ എ.വി.എസ് ഹാൾ, മാഹി മുനിസിപ്പൽ ഓഫിസ് എന്നിവിടങ്ങളിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.