കല്യാശ്ശേരിയിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ്

കല്യാശ്ശേരി: കോവിഡ് ഭീഷണിയും വ്യാപനവും കൂടിയതോടെ കല്യാശ്ശേരി, പാപ്പിനിശ്ശേരി പ്രദേശങ്ങളിൽ അതീവ ജാഗ്രതയിൽ. കല്യാശ്ശേരി പഞ്ചായത്ത് 13ാം വാർഡിലെ ഒരു കുടുംബത്തിലെ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ വയോധിക കഴിഞ്ഞ ദിവസം മരിച്ചിരുന്നു. എട്ടു പേർക്ക് വ്യാഴാഴ്​ചയാണ് രോഗം സ്ഥിരീകരിച്ചത്. കീച്ചേരി ടൗൺ ഇന്ന് മുതൽ വീണ്ടും അടച്ചിടും പാപ്പിനിശ്ശേരി: കീച്ചേരിയോട് ചേർന്നുകിടക്കുന്ന കല്യാശ്ശേരി പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കീച്ചേരി ടൗൺ വീണ്ടും അടച്ചിടും. മൂന്നാഴ്​ച മുമ്പും കീച്ചേരിയിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ടൗൺ ഒരാഴ്​ച അടച്ചിട്ടിരുന്നു. പാപ്പിനിശ്ശേരി പഞ്ചായത്തധികൃതരാണ് തീരുമാനം പ്രഖ്യാപിച്ചത്. സമ്പർക്കവ്യാപനം കൂടുന്നതിനാൽ പ്രദേശത്ത് സമൂഹ വ്യാപനം ഉണ്ടോ എന്നറിയാൻ കോവിഡ് റാപ്പിഡ് പരിശോധന ഉടൻ നടത്തണമെന്ന ആവശ്യം ശക്​തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.