സി.പി.എം പാർട്ടി കോൺഗ്രസ്; തണലേകാൻ ഓർമമരങ്ങൾ

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി ലോക വനദിനത്തില്‍ ജില്ലയിൽ പാർട്ടി പ്രവർത്തകരും നേതാക്കളും ഓർമമരം നട്ടു. സമ്മേളനത്തിനു വേദിയാകുന്ന ബർണശ്ശേരി നായനാര്‍ അക്കാദമിയിൽ 23ാം കോൺഗ്രസിന്റെ പ്രതീകമായി 23 വൃക്ഷത്തൈകള്‍ നട്ട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്‌തു. പി.കെ. ശ്രീമതി, ഇ.പി. ജയരാജന്‍, കെ.കെ. ശൈലജ, കെ.കെ. രാഗേഷ്, ടി.വി. രാജേഷ്, എ.എന്‍. ഷംസീര്‍ എം.എൽ.എ, എന്‍. ചന്ദ്രന്‍, കെ.പി. സഹദേവന്‍, ജയിംസ് മാത്യു, എം. പ്രകാശന്‍, പി.വി. ഗോപിനാഥ്, കെ.വി. സുമേഷ്‌ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. ജില്ല സെക്രട്ടറി എം.വി. ജയരാജൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.