പാർട്ടി കോൺഗ്രസ്‌ സിഗ്‌നേച്ചർ ഗാനം പ്രകാശനം

കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ്‌ പ്രചാരണത്തിന്‌ തയാറാക്കിയ സിഗ്‌നേച്ചർ ഗാനം 'ചെങ്കൊടിയേറ്റം' മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത്‌ ടി. പത്മനാഭന്‌ നൽകി പ്രകാശിപ്പിച്ചു. ചേമ്പർ ഹാളിൽ നടന്ന സ്വാഗതസംഘം നിർവാഹകസമിതി യോഗത്തിലായിരുന്നു പ്രകാശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പി. കരുണാകരൻ, പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, ജില്ല സെക്രട്ടറിമാരായ എം.വി. ജയരാജൻ, എം.വി. ബാലകൃഷ്‌ണൻ തുടങ്ങിയവർ പങ്കെടുത്തു. ബി.കെ. ഹരിനാരായണനാണ്‌ ഗാനം രചിച്ചത്‌. റോണി റാഫേൽ സംഗീതവും നൽകി. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.