മത്സ്യത്തൊഴിലാളിയെ മര്‍ദിച്ചതിനെതിരെ കേസ്​

പയ്യന്നൂര്‍: മത്സ്യത്തൊഴിലാളിയെ മര്‍ദിച്ചെന്ന പരാതിയില്‍ കേസെടുത്തു. കൊറ്റിയിലെ ടി.വി. സുരേഷിന്‍റെ പരാതിയിലാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ രണ്ടിന് ഉച്ച 12ഓടെ കൊറ്റി റെയില്‍വേ മേല്‍പാലത്തിന് താഴെ വെച്ചാണ്​ പരാതിക്കിടയാക്കിയ സംഭവം നടന്നത്​. മത്സ്യത്തൊഴിലാളിയായ സുരേഷിന്‍റെ ബൈക്ക് കാണാതായതിനെ ചൊല്ലിയുള്ള തര്‍ക്കം വാക്കേറ്റത്തിലും മര്‍ദനത്തിലും കലാശിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.