വിനയന് കണ്ണീരോടെ അന്ത്യയാത്ര...

ശ്രീകണ്ഠപുരം: വാഹനാപകടത്തിൽ മരിച്ച പഞ്ചായത്ത് ഉദ്യോഗസ്ഥന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പയ്യാവൂർ പഞ്ചായത്ത്​ ഓഫിസ് യു.ഡി ക്ലർക്ക് ഇരിക്കൂർ പെരുവളത്തുപറമ്പ് കുളിഞ്ഞയിലെ പി. വിനയനാണ് (37) സഹപ്രവർത്തകരും മലയോര ജനതയും കണ്ണീരോടെ അന്ത്യയാത്രയേകിയത്. ബുധനാഴ്ച രാവിലെ ഉദയഗിരി പഞ്ചായത്തിലേക്ക് സംഘടനാ പ്രവർത്തനത്തിന് പോകുമ്പോൾ റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് വിനയൻ അപകടത്തിൽപെട്ട് മരിച്ചത്​. ഓഫിസിലും പുറത്തും ഏറെ ജനപ്രിയനായിരുന്നു വിനയൻ. അപകടവിവരമറിഞ്ഞ്​ കണ്ണൂർ ഡി.ഡി.പി ഓഫിസിലും പയ്യാവൂർ പഞ്ചായത്ത്​ ഓഫിസിലും കുളിഞ്ഞ വായനശാലയിലും വീട്ടിലുമെത്തിയ ജനക്കൂട്ടം ജനകീയതക്കുള്ള തെളിവ്​ കൂടിയായി. കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ തളിപ്പറമ്പ് താലൂക്ക് പ്രസിഡൻറായ വിനയൻ മികച്ച സംഘാടകൻ കൂടിയാണ്. സജീവ് ജോസഫ് എം.എൽ.എ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻറ്​ സാജു സേവ്യർ, പഞ്ചായത്തംഗം ടി.പി. അഷ്റഫ്, ജില്ല പഞ്ചായത്തംഗം എൻ.പി. ശ്രീധരൻ, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്​ ഡെയ്സി ചിറ്റുപറമ്പിൽ, ഇരിക്കൂർ പഞ്ചായത്ത് പ്രസിഡൻറ്​ ടി.സി. നസിയത്ത്, ചെങ്ങളായി പഞ്ചായത്ത് പ്രസിഡൻറ്​ വി.പി. മോഹനൻ, ഇരിക്കൂർ ബ്ലോക്ക് പ്രസിഡൻറ്​ റോബർട്ട് ജോർജ് തുടങ്ങി നിരവധി പേരാണ് വിവിധയിടങ്ങളിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.