കോവിഡ്​ കുതിക്കുന്നു; ​ആശുപത്രികൾ നിറയുന്നു

കോവിഡ്​ കുതിക്കുന്നു; ​ആശുപത്രികൾ നിറയുന്നുഈ മാസം 28,736 രോഗികൾകണ്ണൂര്‍: കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നത്​ ആശങ്ക വർധിപ്പിക്കുന്നു. ഈ മാസം 28,736 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഓണത്തിന്​ ശേഷം കണക്കുകൾ വർധിക്കുമെന്ന​ ആരോഗ്യവകുപ്പി​ൻെറ അനുമാനം ശരിവെക്കുന്ന തരത്തിലാണ്​ കണക്കുകൾ. ​ബുധനാഴ്​ച ​ജില്ലയിൽ രോഗികളുടെ എണ്ണം ഇരട്ടിയോളം വർധിച്ചു. 1930 പേരാണ്​ പുതുതായി രോഗബാധിതരായത്​. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജില്ലയിലെ ആശുപത്രികളും നിറയുകയാണ്​. നേരത്തെ കോവിഡ്​ സ്ഥിരീകരിക്കുന്നവരിൽ 75 ശതമാനവും കിടത്തിചികിത്സ ആവശ്യമായിരുന്നവരായിരുന്നെങ്കിൽ നിലവിൽ പകുതിയിൽ താഴെ പേർക്ക്​ മാത്രമേ ആശുപത്രിവാസം ആവശ്യമായിവരുന്നുള്ളൂ. എന്നാൽ, ഇതിൽ 90 ശതമാനം പേർക്കും ഓക്​സിജൻ, ഐ.സി.യു, വൻെറിലേറ്റർ സൗകര്യം ആവശ്യമായവരാണ്​. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ എല്ലാവർക്കും കാര്യമായ ​പരിചരണം വേണ്ടിവരുന്നുണ്ട്​. കോവിഡ്​, കോവിഡേതര ചികിത്സക്കായി ജില്ലയിൽ 75 ആശുപത്രികളാണുള്ളത്​. സി.എഫ്​.എൽ.ടി.സി, സി.എസ്.​എൽ.ടി.സി, കോവിഡ് ആശുപത്രികളും സർക്കാർ, സ്വകാര്യ മേഖലയിലെ ചികിത്സാകേന്ദ്രങ്ങളും അടക്കമുള്ള കണക്കാണിത്​. 553 ഐ.സി.യു അടക്കം 5812​ കിടക്കകളാണ്​ ജില്ലയിലുള്ളത്​. ആരോഗ്യവകുപ്പി​ൻെറ ബുധനാഴ്​ചത്തെ കണക്കുപ്രകാരം ഇതിൽ 43.7 ശതമാനം ഒഴിവുണ്ട്​. ​23 ശതമാനം ഐ.സി.യു മാത്രമാണ്​ ഒഴിവുള്ളത്​. ഇതിൽ മിക്കവയും ഉപയോഗിക്കാനാവാത്തതാണ്​. കോവിഡ്​ ചികിത്സക്കായി 213 ​ഐ.സി.യു കിടക്കകളാണ്​ മാറ്റിവെച്ചിട്ടുള്ളത്​. ഇതിൽ 49 എണ്ണമാണ്​ ഒഴിവുള്ളത്​. സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഒട്ടുമിക്ക കിടക്കകളും നിറഞ്ഞിരിക്കുകയാണ്​. ജില്ല ആശുപത്രിയിൽ 23 ഐ.സി.യുകളിൽ ഒന്നുപോലും ഒഴിവില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ 17ൽ മൂന്നും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ 210ൽ 25 ഐ.സി.യു കിടക്കകളും മാത്രമാണ്​ ഒഴിവുള്ളത്​. ജില്ലയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലും ഐ.സി.യു കിടക്കകൾക്ക്​ ക്ഷാമമുണ്ട്​. കോവിഡും ഇതരരോഗങ്ങളും ബാധിച്ച്​ ഗുരുതരാവസ്ഥയിലാവുന്ന രോഗികളെ പ്രവേശിപ്പിക്കാനായി ഐ.സി.യു അന്വേഷിച്ച്​ പായുന്ന ബന്ധുക്കളുടെ അവസ്ഥ ദയനീയമാണ്​. രോഗികളെ മാറ്റാനാവശ്യമായ ആംബുലൻസുകളും ആവശ്യത്തിന്​ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്​. കോവിഡ്​ കണക്കുകൾ ഉയരുകയാണെങ്കിൽ സ്ഥിതി ഗുരുതരമാകാനിടയുണ്ട്​. ഓക്​സിജൻ അടക്കം ചികിത്സാസൗകര്യങ്ങൾ വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്​ ആരോഗ്യവകുപ്പ്​. പകുതിയിലധികം പേർക്ക്​ വാക്​സിനേഷൻ നൽകിയതിനാൽ ആശുപത്രി പ്ര​േവശനം കുറവാണെന്നാണ്​ കണ്ടെത്തൽ. ആറ്​ വാര്‍ഡുകളില്‍ ട്രിപ്​ള്‍ ലോക്ഡൗണ്‍30 വാര്‍ഡുകള്‍ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായ ആറു നഗരസഭ വാര്‍ഡുകളില്‍ ജില്ല കലക്ടർ ടി.വി. സുഭാഷ് ട്രിപ്ള്‍ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധ നിരക്ക് (ഡബ്ല്യു.ഐ.പി.ആര്‍) എട്ടില്‍ കൂടുതലുള്ള ആന്തൂര്‍ മൂന്ന്​, കൂത്തുപറമ്പ് 20, 27, മട്ടന്നൂര്‍ 12, പാനൂര്‍ 8, പയ്യന്നൂര്‍ 12, ശ്രീകണ്ഠപുരം 12 എന്നീ നഗരസഭ വാര്‍ഡുകളിലാണ് ട്രിപ്​ള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഡബ്ല്യു.ഐ.പി.ആര്‍ എട്ടില്‍ കൂടുതലുള്ള 30 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയ്​ന്‍മൻെറ്​ സോണുകളായും കലക്ടര്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍:ആലക്കോട് 14, ആറളം 15, അയ്യന്‍കുന്ന് 8, 13, ചെമ്പിലോട് 14, ചെറുതാഴം 8, 14, 16, ഏഴോം 8, ഇരിക്കൂര്‍ 13, കടമ്പൂര്‍ 13, കടന്നപ്പളളി പാണപ്പുഴ 4, 11, കണിച്ചാര്‍ 5, കണ്ണപുരം 2, കോളയാട് 2, 5, മാങ്ങാട്ടിടം 7, മയ്യില്‍ 15, മുഴക്കുന്ന് 6, പാട്യം 5, 11, പേരാവൂര്‍ 8, 10, രാമന്തളി 5, 11, തില്ലങ്കേരി 6, തൃപ്രങ്ങോട്ടൂര്‍ 9, ഉളിക്കല്‍ 9, 19.മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണ്‍രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്ലസ്​റ്റര്‍ ആയി രൂപപ്പെട്ട പ്രദേശങ്ങളെ മൈക്രോ കണ്ടെയ്​ന്‍മൻെറ്​ സോണുകളായി ജില്ല കലക്ടർ ടി.വി. സുഭാഷ് പ്രഖ്യാപിച്ചു. വ്യാപനം കൂടിയ പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. കണ്ടെയ്​ന്‍മൻെറ്​ സോണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും.പേരാവൂര്‍- എട്ടാം വാര്‍ഡിലെ മരിയ ഭവന്‍, കൃപ ഭവന്‍, പായം- ആറാം വാര്‍ഡിലെ മന്ദഞ്ചേരി എസ്.ടി കോളനി, ധര്‍മടം- രണ്ടാം വാര്‍ഡിലെ മേലൂര്‍ കിഴക്ക് എന്നീ നാലിടങ്ങളിലാണ് നിയന്ത്രണം. ഈ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യ വസ്തുക്കളുടെ വിതരണത്തിനും വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്കും ഇളവുകള്‍ നല്‍കും.അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ട് വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെയും പ്രവര്‍ത്തിക്കാം. ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമാകും പ്രവേശനം.​​പ്രദേശത്ത്​ നാലിലധികം ആളുകള്‍ ഒത്തുചേരാന്‍ പാടില്ല. പുറത്ത് നിന്നും അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പൊലീസി​ൻെറയോ ആർ.ആർ.ടിമാരുടെയോ സഹായം തേടാം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നിവ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യേണ്ടതും പരമാവധി 20 ആളെ പങ്കെടുപ്പിച്ച്് നടത്താവുന്നതുമാണ്. ആരാധാനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. കോവിഡ് രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രം അവശ്യ ജീവനക്കാരെവെച്ച് പ്രവര്‍ത്തിക്കാം. പൊലീസ്, ട്രഷറി, എൽ.പി.ജി, പോസ്​റ്റ്​ ഓഫിസുകള്‍ എന്നിവയും പ്രവര്‍ത്തിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.